ലവ് ബൈറ്റ് 7 [കാവൽക്കാരൻ] 133

ലവ് ബൈറ്റ് 7

Love Bite Part 7 | Author : Kavalkkaran

[ Previous Part ] [ www.kkstories.com ]


1770656021664

 

രാവിലെ ജനലിലൂടെ സൂര്യപ്രകാശം മുഖത്തടിച്ചപ്പോഴാണ് ഞാൻ പതുക്കെ കണ്ണ് തുറന്നത്.

 

തലയ്ക്കുള്ളിൽ വല്ലാത്തൊരു ഭാരവും മരവിപ്പും അപ്പോഴും ഉണ്ടായിരുന്നു. ശ്വസിക്കാൻ ചെറിയൊരു ബുദ്ധിമുട്ട് തോന്നിയപ്പോഴാണ് എന്റെ നെഞ്ചിൽ എന്തോ വലിയൊരു ഭാരം ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.

 

താഴേക്ക് നോക്കിയപ്പോൾ, എന്റെ നെഞ്ചിൽ തലവെച്ച് വല്ലാത്തൊരു അഗാധ നിദ്രയിലാണ് അനു. അലങ്കോലമായി അഴിഞ്ഞു വീണ മുടിയിഴകൾ അവളുടെ മുഖത്തെ മുഴുവൻ മറച്ചിട്ടുണ്ട്. സാരിയൊക്കെ മാറി ആകെ അലങ്കോലമായ വേഷം. ഉറക്കത്തിനിടയിൽ അവളുടെ വായിന്റെ കോണിലൂടെ ചെറിയൊരു ഉമിനീർ പാട് എന്റെ ശരീരത്തിലേക്ക് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

 

എന്റെ മാന്താരം എത്ര സുന്ദരിയാണ്….

 

ഞാൻ വളരെ പതുക്കെ, അവൾ ഉണരാത്ത രീതിയിൽ അവളുടെ മുഖത്തേക്ക് വീണുകിടന്ന മുടിയിഴകൾ വിരലുകൾ കൊണ്ട് ചെവിയുടെ ബാക്കിലേക്ക് ഒതുക്കി വെച്ചു. മൃദുവായ ആ കവിളിൽ ഞാൻ പതുക്കെ തലോടി. എന്റെ നെഞ്ചിൽ അമർന്നു കിടക്കുന്ന അവളുടെ ആ ശരീരത്തിന്റെ മർദ്ദവും ചൂടും ഞാൻ അറിഞ്ഞു.

 

ഒരു നിമിഷം എല്ലാം മറന്ന് ആ സാമീപ്യം ഞാൻ ആസ്വദിച്ചു കിടന്നു.

 

പക്ഷേ, ആ സുഖകരമായ നിമിഷങ്ങൾക്കിടയിലാണ് ഇന്നലെ രാത്രി നടന്ന ആ ഭീകരമായ കാര്യങ്ങൾ ഒരു മിന്നൽ പിണർ പോലെ എന്റെ തലയിലേക്ക് ഇരച്ചുകയറി വന്നത്. ആ കൂർത്ത പല്ലുകൾ… ആ ചുവന്ന കണ്ണുകൾ… എന്റെ കഴുത്തിൽ നിന്നും അവൾ ആർത്തിയോടെ ചോര കുടിച്ചത്!

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *