ലവ് ബൈറ്റ് 7 [കാവൽക്കാരൻ] 135

 

പക്ഷെ അവൾ അവളുടെ നീണ്ട വിരലുകൾ കൊണ്ട് എന്റെ മുടിയിലൂടെ പതുക്കെയൊന്ന് തലോടുകയാണ് ചെയ്തത്… ശേഷം എന്റെ നെറ്റിയിലായി വളരെ മൃദുവായി, സ്നേഹത്തോടെ ഒരു ഉമ്മ തന്നു!

 

ആ വലിയ ഹാളിൽ പെട്ടെന്ന് ഒരു സൂചി വീണാൽ കേൾക്കുന്ന നിശബ്ദത!

 

എന്റെ കണ്ണ് രണ്ടും തള്ളി പുറത്തുവന്നു. എന്റെ നെറ്റിയിൽ അവളുടെ ആ തണുത്ത ചുണ്ടുകൾ പതിഞ്ഞപ്പോൾ, ഇവളിപ്പോ ഈ ചെയ്തത് സ്നേഹം കൊണ്ടാണോ… അതോ ഇന്ന് രാത്രി തിന്നാനുള്ള കോഴിക്കോ പോർക്കിനോ നേരത്തെ കൂട്ടി മസാല പുരട്ടി വെച്ചതാണോ എന്ന് മനസ്സിലാവാതെ ഞാൻ കിളിപോയി ഇരുന്നു!

 

ചുറ്റും നിന്ന പിള്ളേരൊക്കെ ഇതുകണ്ട് “വൗ…” എന്ന് പറഞ്ഞ് വായ പൊളിച്ചു.

 

അമ്മായിമാരും അമ്മാവന്മാരും മുഖത്തോട് മുഖം നോക്കി കള്ളച്ചിരി ചിരിക്കുന്നു!

 

എല്ലാവരുടെയും മുന്നിൽ വെച്ചുള്ള ഈ സഡൻ PDA (Public Display of Affection) കണ്ട് ഞാനാകെ വിയർത്തു കുളിച്ചുപോയി. എന്റെ അവസ്ഥ കണ്ട് അനു യാതൊരു കൂസലുമില്ലാതെ, ഭയങ്കര നാണമുള്ള ഒരു കുലവധുവിനെപ്പോലെ എന്റെ തൊട്ടടുത്ത് വന്നിരുന്നു. ശേഷം എന്റെ കയ്യിൽ അവളുടെ വിരലുകൾ കോർത്തുപിടിച്ചു.

 

അവളുടെ ആ തണുത്ത നഖങ്ങൾ എന്റെ ഉള്ളങ്കയ്യിൽ അമർന്നതും എന്റെ ഉള്ളിലുണ്ടായ ആ അനുഭൂതി… ഹോ പറഞ്ഞറിയിക്കാൻ കഴിയാവുന്നതിലും അപ്പുറമായയിരുന്നു….

 

എല്ലാവരുടെയും ശ്രദ്ധ പതിയെ മാറി തുടങ്ങി. ആ ഗ്യാപ്പിൽ, അനു എന്റെ കയ്യിലെ പിടി ഒന്നുകൂടി മുറുക്കി. ശേഷം എന്റെ ചെവിയോട് ചേർന്ന്, മറ്റാരും കേൾക്കാത്ത ശബ്ദത്തിൽ പതുക്കെ മന്ത്രിച്ചു:

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *