ലവ് ബൈറ്റ് 7 [കാവൽക്കാരൻ] 145

 

“Good boy… പുറത്ത് എല്ലാവരുടെയും മുന്നിൽ ഇങ്ങനെ അനുസരണയോടെ അടങ്ങിയിരിക്കുന്നതാ നിനക്ക് നല്ലത്. You belong to me!”

 

അത് കേട്ടതും, ഞാൻ വീണ്ടും എയറിലായി. ഉമ്മ തന്നത് സ്നേഹം കൊണ്ടല്ല, എന്റെ മേലുള്ള അവളുടെ അധികാരം കുടുംബക്കാരെ കാണിക്കാനാണെന്ന് എനിക്ക് കൃത്യമായി മനസ്സിലായി. ഞാൻ ഒരക്ഷരം മിണ്ടാതെ, തൊണ്ടയിലെ വെള്ളം വറ്റി, എന്റെ കയ്യിൽ പിടിച്ചിരിക്കുന്ന ആ കൊടും ഭീകരിയെ നോക്കി ഒരു അവിടെത്തന്നെ ഇരുന്നു…..

 

 

 

 

 

________________________________________________

 

 

 

{അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി…

 

അനു… അല്ല,അനു ചൈതന്യ എന്ന ഈ യക്ഷിയുടെ ബുദ്ധിയും പ്ലാനുകളും എനിക്ക് വിചാരിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.

 

ഈ ചുരുങ്ങിയ മാസങ്ങൾ കൊണ്ട് തന്നെ അവൾ എന്റെ വീട്ടിലെ എല്ലാവരുടെയും ഹൃദയം കീഴടക്കിയിരുന്നു. പകലുകളിൽ അവരെ ജീവന് തുല്യം സ്നേഹിക്കുന്ന, സ്നേഹം വാരിവിതറുന്ന നല്ലൊരു മരുമകൾ! എന്നാൽ രാത്രിയായാൽ റൂമിലിരുന്ന് അവരെ മുഴുവൻ പുച്ഛിക്കുകയും കുറ്റം പറയുകയും ചെയ്യുന്ന ഒരു കൊടും ഭീകരി.

 

എല്ലാവരുടെയും മുന്നിൽ ഞങ്ങൾ ലോകത്തെ ഏറ്റവും മികച്ച, എല്ലാം തികഞ്ഞ ഭാര്യയും ഭർത്താവുമാണ്. എന്നാൽ ഞങ്ങളുടെ ആ മണിയറയുടെ വാതിലടഞ്ഞാൽ… അവിടെ അവൾക്ക് ദാഹിക്കാൻ തുടങ്ങും!

 

ആദ്യത്തെ കുറച്ച് ആഴ്ചകളിൽ രാത്രികളിൽ മാത്രമായിരുന്നു അവളുടെ ഈ ചോരകുടി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ കാര്യങ്ങൾ മാറിമറിഞ്ഞു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *