ലവ് ബൈറ്റ് 7 [കാവൽക്കാരൻ] 149

 

അവൾ ഹോസ്പിറ്റലിലേക്ക് പോകാതെ ലീവെടുത്ത് വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങി.

 

ഷോപ്പിൽ പോകാൻ നിന്ന എന്നെ അവൾ അതിന് അനുവദിച്ചതുമില്ല. വീട്ടിൽ ബാക്കിയുള്ളവരൊക്കെ പണിക്ക് പോയിക്കഴിയുമ്പോൾ ആ വലിയ വീട്ടിൽ ഞാനും അവളും മാത്രമാവും.

 

പിന്നെ അവൾക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ അവൾ എന്റെ അടുത്തേക്ക് വരും. ആ സമയം എന്റെ ചോര കൊടുക്കാൻ ഞാൻ വിസമ്മതിച്ചാൽ, അവൾ ഓരോന്ന് പറഞ്ഞ് എന്നെ പേടിപ്പിക്കാൻ തുടങ്ങും…

 

ആദ്യമൊക്കെ അവൾ കഴുത്തിൽ കടിച്ചു ചോര കുടിക്കുമ്പോൾ എനിക്ക് വലിയ അസ്വസ്ഥതയും വേദനയും ഉണ്ടാകുമായിരുന്നു. എന്നാൽ പിന്നീട് അത് പതിയെ മാറിത്തുടങ്ങി. അവൾ എന്റെ ചോര വലിച്ചുകുടിക്കുമ്പോൾ യാതൊരു പ്രതിരോധവുമില്ലാതെ, വെറുമൊരു ജീവച്ഛവം പോലെ കിടക്കാനേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ.

 

പല ദിവസങ്ങളിലും അവൾ ചോര കുടിച്ച് മയങ്ങിക്കഴിഞ്ഞ ശേഷം, ഞാൻ ആരും കാണാതെ ഇരുട്ടിലിരുന്ന് കണ്ണ് നിറച്ചിട്ടുണ്ട്….

 

എന്തുകൊണ്ട് എനിക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നു എന്നോർത്ത് എന്റെ നെഞ്ച് നീറിപ്പുകഞ്ഞു. പക്ഷേ എന്റെ കണ്ണുനീരിനോ സങ്കടങ്ങൾക്കോ അവളുടെ മുന്നിൽ യാതൊരു വിലയുമില്ലായിരുന്നു. അവൾക്ക് എന്നോടോ ആ വീട്ടിനോടോ യാതൊരു സ്നേഹവുമില്ല, അവൾക്ക് അവിടെ വേണ്ടത് ഒരൊറ്റ കാര്യം മാത്രമാണ്… എന്റെ ചൂടുള്ള ചോര! അത് കിട്ടാനായി അവൾ എന്തും ചെയ്യും.

 

ഒരിക്കൽ മനസ്സിന്റെ വേദന സഹിക്കാൻ വയ്യാതെ, ഇതെല്ലാം ഞാൻ എല്ലാവരോടും പറയുമെന്ന് അവളോട് സൂചിപ്പിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം രാവിലെ, ഭക്ഷണം കഴിഞ്ഞ് ഹോസ്പിറ്റലിലേക്ക് പോകാൻ നേരം അവൾ എന്റെ അമ്മയെ സ്നേഹത്തോടെ ഒന്നുകൂടി ആലിംഗനം ചെയ്തു. ആ കെട്ടിപ്പിടുത്തം കഴിഞ്ഞ് അവൾ മാറിയതും… അമ്മയുടെ കഴുത്തിന്റെ ബാക്കിൽ നിന്നും ചെറിയൊരു ചോരച്ചാൽ താഴേക്ക് ഒഴുകാൻ തുടങ്ങി!

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *