എന്താണ് ചേച്ചി ഇങ്ങനെ വാ പൊളിച്ച് കാണുന്നതെന്ന് അറിയാൻ, യാതൊരു മുൻകരുതലുമില്ലാതെ എന്റെ ബാക്കിലേക്ക് തിരിഞ്ഞു നോക്കിയ ഞാൻ ശരിക്കും ഞെട്ടിപ്പോയി….
ദേവ്യയെ….. 😳
അനുവിന്റെ രൂപം ആകെ അലങ്കോലപ്പെട്ടിട്ടുണ്ടായിരുന്നു! ഇന്നലെയുള്ള ഞങ്ങളുടെ ആ ലോകമഹായുദ്ധത്തിലും തല്ലു കൂടലിലും ഡ്രസ്സും മുടിയും കുറച്ചൊക്കെ അലങ്കോലപ്പെട്ടിട്ടുണ്ടായിരുന്നു എന്നത് സത്യമാണ്, എങ്കിലും… ഇപ്പോൾ ഈ കാണുന്ന കോലം! ഇത് അവൾ ഞാൻ വാതിൽ തുറക്കാൻ നടന്നുപോയ ആ അഞ്ചു സെക്കൻഡ് സമയംക്കൊണ്ട് മനപ്പൂർവം കാട്ടിക്കൂട്ടിയതാണ്!
ആ വെളുത്ത സെറ്റ് സാരിയുടെ ഞൊറികൾ ആകെ അഴിഞ്ഞുലഞ്ഞിരുന്നു. സാരിയുടെ തലപ്പ് തോളിൽ നിന്നും പകുതിയും താഴേക്ക് ഊർന്നു കിടക്കുന്നു. ബ്ലൗസിന്റെ ഒന്നോ രണ്ടോ ഹുക്കുകൾ പറിഞ്ഞു പോയതാണോ എന്ന് തോന്നിപ്പോകും വിധമുള്ള ഒരു നിൽപ്പ്. ഇന്നലെ രാത്രി ഞാൻ കണ്ട ആ കാർമുകിൽ മുടിയിഴകൾ മുഴുവൻ, ഒരു വലിയ കൊടുങ്കാറ്റ് അടിച്ചതുപോലെ പാറിപ്പറന്ന് മുഖത്തേക്കും കഴുത്തിലേക്കും വീണുകിടക്കുകയാണ്.
പോരാത്തതിന് ആ ലിപ്സ്റ്റിക്! ചുണ്ടിലുണ്ടായിരുന്ന ആ കടും ചുവപ്പ് ലിപ്സ്റ്റിക് അവൾ മനപ്പൂർവം വിരലുകൊണ്ട് ഉരസി അവളുടെ കവിളിലേക്കും താടിയിലേക്കും പടർത്തി വെച്ചിരിക്കുന്നു!
സത്യത്തിൽ ആ ലിപ്സ്റ്റിക്കിന്റെ കളറിനിടയിൽ ഇന്നലത്തെ എന്റെ ചോരപ്പാടുകൾ അവൾ എത്ര വിദഗ്ദ്ധമായാണ് ഒളിപ്പിച്ചതെന്ന് ഓർത്ത് ഞാൻ അന്തംവിട്ടുപോയി!
അവളുടെ കഴുത്തിലെയും കൈകളിലെയും മാന്തിയ പാടുകളൊക്കെ ആ കിടപ്പിൽ കണ്ടാൽ ഏതോ ഭ്രാന്തൻ കാമുകൻ കടിച്ച് മുറിവേൽപ്പിച്ച ലവ് ബൈറ്റ്സ് ആണെന്നേ ആരും പറയൂ!
