ലവ് ബൈറ്റ് 7 [കാവൽക്കാരൻ] 148

 

ഞാൻ ആ അടഞ്ഞ വാതിലിലേക്കും കയ്യിലിരിക്കുന്ന കോഫി മഗ്ഗുകളിലേക്കും നോക്കി ശരിക്കും അന്തംവിട്ടു നിൽക്കുകയാണ്….

 

എന്റെ പൊന്നു ദൈവമേ, ഈ പെണ്ണിന്റെ ഓസ്കാർ ലെവൽ അഭിനയം കാരണം എന്റെ സ്വന്തം ചേച്ചിയുടെ മുന്നിൽ ഞാൻ വെറുമൊരു ആക്രാന്തക്കാരനായി മാറിയല്ലോ! ഇതിപ്പോ പോയി ആരോട് പറയാൻ?

 

അങ്ങനെ കിളിപോയി, ഒന്നും ചെയ്യാനാവാതെ നിൽക്കുന്ന എന്റെ അടുത്തേക്ക് അവൾ പതുക്കെ നടന്നു വന്നു. മുഖത്ത് ആ വിതുമ്പലും സങ്കടവും അഭിനയിച്ചുള്ള നിൽപ്പൊക്കെ അപ്പൊത്തന്നെ മാറി അവിടെ പഴയ പുച്ഛവും അഹങ്കാരവും കൃത്യമായി തിരികെ വന്നിരുന്നു.

 

എന്റെ മുഖത്തെ ഈ നിസ്സഹായത കണ്ട് അവൾക്കൊരല്പം സഹതാപം തോന്നിയിട്ടുണ്ടാകുമെന്ന് ഞാൻ വെറുതെ വിചാരിച്ചു.

 

പക്ഷേ, യാതൊരു കൂസലുമില്ലാതെ എന്റെ കയ്യിലിരുന്ന ആ രണ്ട് കോഫി മഗ്ഗുകളിൽ നിന്ന് ഒരെണ്ണം അവൾ കൂളായി വലിച്ചെടുത്തു!

ശേഷം എന്റെ മുഖത്തേക്ക് തന്നെ നോക്കി, യാതൊരു ഉളുപ്പുമില്ലാതെ…

 

“സ്ലർപ്പ്…”

 

എന്ന് ഭയങ്കര ശബ്ദമുണ്ടാക്കി അവൾ ആ ചൂട് കാപ്പിയിൽ നിന്നും ഒരു വലിയ സിപ്പ് അങ്ങ് വലിച്ചു കുടിച്ചു.

 

“ആഹാ… എന്തൊരു ടേസ്റ്റ്!”

 

കോഫി ഇറക്കിയ ശേഷം, ചുണ്ടിൽ പടർന്ന ആ ലിപ്സ്റ്റിക്കിനും ഇന്നലത്തെ എന്റെ ചോരപ്പാടിനും ഇടയിലുള്ള കാപ്പിയുടെ നനവ് നാവുകൊണ്ട് ഒപ്പിയെടുത്ത്, എന്നെ നോക്കി കണ്ണിറുക്കിക്കൊണ്ടവൾ പറഞ്ഞു

 

എന്നെ നോക്കിയുള്ള ആ ചിരിയും കളിയാക്കലും കണ്ടപ്പോൾ, ഇന്നലെ ആ വലിയ ഫ്ലവർ പോട്ട് എന്റെ തലയിലല്ല… ഇവളുടെ തലയിലായിരുന്നു പൊട്ടിക്കേണ്ടിയിരുന്നത് എന്ന് എനിക്ക് ആത്മാർത്ഥമായി തോന്നിപ്പോയി. ശരിക്കും ഈ പുണ്ടച്ചി എന്നെ വെച്ചങ്ങ് കോമഡി കളിക്കുകയാണല്ലോ!

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *