ധ്വനിയിലെ തരുണപ്രഭ [കണ്ണൻ സ്രാങ്ക്] 10

​സ്വന്തം യൗവനവും സ്വപ്നങ്ങളും അവൾക്കായി ഹോമിക്കുമ്പോൾ കുഞ്ഞമ്മയുടെ മുഖത്ത് ഒരിക്കൽ പോലും ആത്മനൊമ്പരത്തിന്റെ നിഴൽ വീണില്ല. ഒരു മരുഭൂമിയിൽ അപ്രതീക്ഷിതമായി പെയ്ത മഴപോലെ കുഞ്ഞമ്മ അവളുടെ വരൾച്ചകളെ നനച്ചു. അർദ്ധരാത്രിയിൽ അനാഥത്വത്തിന്റെ തണുപ്പിൽ വിറങ്ങലിക്കുമ്പോൾ, പുതച്ചിരുന്ന ആ കൈകൾക്ക് അമ്മയുടെ ഗന്ധമായിരുന്നു. ആ ഹൃദയമിടിപ്പിന്റെ താളത്തിലായിരുന്നു പിന്നീടവൾ ജീവിതത്തിന്റെ പൊരുൾ തിരഞ്ഞത്.

​കൗമാരത്തിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോഴും അവളുടെ ലോകം കുഞ്ഞമ്മയുടെ മടിത്തട്ടായിരുന്നു. വാക്കുകൾ ആവശ്യമില്ലാത്ത ഒരു ആത്മബന്ധം അവർക്കിടയിൽ വളർന്നു. കണ്ണിലെ ഒരു ചെറിയ വാട്ടം പോലും ആ മനസ്സിൽ വലിയൊരു കടലായി അലയടിക്കുമായിരുന്നു.

കരിഞ്ഞുപോകുമായിരുന്ന ഒരു മൊട്ടിനെ, തന്റെ പ്രാർത്ഥനകൾ കൊണ്ട് കുഞ്ഞമ്മ ഒരു പൂവാക്കി മാറ്റി. ഞാൻ ഇന്ന് കാണുന്ന ഈ കരുത്തും സൗന്ദര്യവും സത്യത്തിൽ കുഞ്ഞമ്മ എന്റെ ആത്മാവിൽ കോറിയിട്ട ചിത്രങ്ങളാണ്. പുറംലോകത്തിന്റെ ആരവങ്ങളേക്കാൾ, കുഞ്ഞമ്മയുടെ ശാന്തമായ ആ സാമീപ്യമായിരുന്നു അവളെ ജീവിക്കാൻ പ്രേരിപ്പിച്ച ഏക ലഹരി.”

 

ധ്വനി കണ്ണാടിയിലെ ആ രൂപം എന്നെത്തന്നെ പലപ്പോഴും അമ്പരപ്പിച്ചു കളയുമായിരുന്നു.

എന്റെ 18 വയസ്സ്, എന്നിലെ പെൺകുട്ടിയെ പുറന്തള്ളിക്കൊണ്ട് ഒരു യുവതിയുടെ സർവ്വ ലാവണ്യത്തോടും കൂടി എന്നിൽ പൂർണ്ണത പ്രാപിച്ച കാലം. കുളികഴിഞ്ഞ് ഈറൻ മാറാതെ നിൽക്കുമ്പോൾ, ആ കണ്ണാടിയിൽ തെളിയുന്നത് പ്രകൃതിയുടെ ഏതോ ഒരു സുന്ദര ശില്പമാണെന്ന് എനിക്ക് തോന്നിപ്പോകുമായിരുന്നു.

The Author

കണ്ണൻ സ്രാങ്ക്

Leave a Reply

Your email address will not be published. Required fields are marked *