എന്തായാലും റൂമിൽ കടന്നതും മഞ്ജു കതകടച്ചു കുറ്റിയിട്ടു . പിന്നെ തലയിൽ കെട്ടിയ ടവൽ അഴിച്ചു മേശപ്പുറത്തേക്കിട്ടു മുടി പുറകിൽ കെട്ടിവെച്ചു .
“നിനക്കെന്താ ഓരോ ഇൻട്രോ ഇല്ലാത്ത പോലെ ?”
അവളെ നോക്കിയുള്ള എന്റെ നിൽപ്പ് ശ്രദ്ധിച്ചു മഞ്ജു പയ്യെ തിരക്കി .
“ഏയ് ഒന്നും ഇല്ല ..സത്യം പറയെടി..നിനക്കിതെന്താ പറ്റിയെ?”
അവളുടെ മാറ്റം ഓർത്തു ഞാൻ ചെറു ചിരിയോടെ ചോദിച്ചു . പിന്നെ അരയിൽ തിരുകിയ മൊബൈൽ എടുത്തു മേശപ്പുറത്തേക്കിട്ടു .
“എന്ത് പറ്റാൻ? എനിക്കൊന്നുമില്ല . പിന്നെ പണ്ടത്തെ കാര്യം ആണേൽ …”
മഞ്ജു ഒന്ന് പറഞ്ഞു നിർത്തി ചിരിച്ചു . പിന്നെ പയ്യെ എന്റെ അടുത്തേക്ക് നീങ്ങികൊണ്ട് എന്റെ തോളിലേക്ക് കൈകൾ എടുത്തുവെച്ചു .
“ആ അത് തന്നെയാ ഞാൻ ഉദ്ദേശിച്ചത് ?”
ഞാൻ ചിരിയോടെ പറഞ്ഞു .
“മ്മ്….അന്ന് അങ്ങനെയൊക്കെയല്ലേ എനിക്ക് പറ്റുള്ളൂ . അന്ന് ഞാൻ നിന്റെ ടീച്ചർ അല്ലേടാ ? പെട്ടെന്ന് ഒക്കെയങ്ങാട് സമ്മതിച്ച എന്റെ വില പോയില്ലേ . [മഞ്ജുസ് പറഞ്ഞുകൊണ്ട് പയ്യെ ചിരിച്ചു ]
പക്ഷെ ഇപ്പൊ അങ്ങനെ അല്ലാലോ , നീയെന്റെ പാർട്ണർ ആയില്ലേ . ഇനിയിപ്പോ എന്തിനാ ഞാൻ നാണിക്കുന്നേ ? നീയെന്റെ …ഞാൻ നിന്റെ ..”
മഞ്ജുസ് കട്ടായം പറഞ്ഞു എന്റെ ഷർട്ടിന്റെ കുടുക്കുകളിലേക്ക് കൈനീട്ടി .
“ഹോ..ഭയങ്കരം തന്നെ മോളെ . പണ്ടൊരു കിസ് കിട്ടാൻ എന്നെ കുറെ പിറകെ നടത്തിച്ചവളാ .ഇപ്പൊ അതൊക്കെ ഓർക്കുമ്പോ എനിക്ക് എന്നോട് തന്നെ പുച്ച്ചം ആണ്..”
അവളുടെ പഴയ സ്വഭാവം ഓർത്തു ഞാൻ പല്ലിറുമ്മി .
“ഹി ഹി..പോടാ ചെക്കാ..”
അവളതു തള്ളിക്കളഞ്ഞു ചിരിച്ചു . പിന്നെ പയ്യെ പയ്യെ എന്റെ ബട്ടൻസ് അഴിച്ചു .
“ശോ..നിനക്ക് വല്ല ടി-ഷർട്ടും ഇട്ടാൽ മതിയാരുന്നില്ലേ ”
കുടുക്ക് അഴിക്കാനുള്ള പ്രയാസം ഓർത്തെന്നോണം മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു . അവളുടെ തിരക്ക് ഓർത്തു എനിക്കും ചിരി വന്നു .
പിന്നെ ഒന്നും നോക്കിയില്ല ഞാൻ അവളെ ഇടം കൈകൊണ്ട് വട്ടത്തിലങ്ങു പിടിച്ചു .അവളതു പ്രതീക്ഷിക്കാത്തതുകൊണ്ട് തന്നെ ഒരു വെപ്രാളത്തിൽ എന്റെ ദേഹത്ത് വന്നിടിച്ചു , എന്നെ അമ്പരപ്പോടെ നോക്കി .
“കാറി വിളിച്ചു അലമ്പാക്കരുത് ….വീട് ആണ് ”
ഞാൻ ചെറു ചിരിയോടെ അവളെ ഓർമിപ്പിച്ചു .
അതിനു മറുപടി ആയി അവളുടെ മുഖത്ത് ഒരു നാണവും പുഞ്ചിരിയുമൊക്കെ വിരിഞ്ഞു .
“നമുക്ക് ഇൻട്രോ കൂടിയിട്ടാണോ , അടിയിൽ ഒന്നും പിടഞ്ഞത് ?”
അവളുടെ ചിരി നോക്കി ഞാൻ സംശയത്തോടെ ചോദിച്ചു .
“ഓ..പിന്നെ അതോണ്ടൊന്നുമല്ല . രാത്രിയിൽ അല്ലേലും വിത്ത് ഔട്ട് ആണ് നല്ലത് ..”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു.
“മ്മ്…എന്തായാലും സൗകര്യം ആയി ..”
ഞാൻ പയ്യെ പറഞ്ഞു അവളെ സ്വല്പം പിന്നാക്കം നീക്കി . പിന്നെ എന്റെ ഷർട്ട് ഊരിമാറ്റി. ഞാനത് മേശപ്പുറത്തേക്കിട്ടതും മഞ്ജുസ് മുന്നോട്ടാഞ്ഞു . പിന്നെ ഒരാവേശത്തോടെ എന്റെ ഇരു കവിളിലും പിടിച്ചു എന്റെ തലചെരിച്ചുകൊണ്ട് ചുണ്ടിൽ ശക്തിയായി ചുംബിച്ചു .
Broo, ithu nigalda bio ano?, itrak valichu neettunondm pinne nalla realistic ayathondum choichathane?!