പെട്ടെന്ന് താറിന്റെ ഡോർ തുറന്നു.
അതിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു.
ആദ്യ നോട്ടത്തിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരാൾ.
വെളുത്തു തുടുത്ത ശരീരനിറം. കണ്ടാൽ ഏകദേശം മുപ്പത്തിയഞ്ച് വയസ്സ് പ്രായം തോന്നും. മെറൂൺ നിറത്തിലുള്ള സാരിയായിരുന്നു വേഷം. മുടിയെല്ലാം ഭംഗിയായി പിന്നിലേക്ക് ഒതുക്കി വെച്ചിരുന്നു.
അവർ വണ്ടിയിൽ നിന്ന് ഇറങ്ങിയ ഉടനെ നേരെ മായ കയറിയ കടയിലേക്ക് നടന്നു.
പോകുന്ന വഴിയിൽ ഒരു നിമിഷം അവർ എന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കി.
അപ്പോഴാണ് അവരുടെ മുഖം എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞത്.
പിങ്ക് നിറമുള്ള ചുണ്ടുകൾ. കൂർത്ത മൂക്ക്. മുഖത്തിന്റെ ഓരോ ഭാഗത്തിനും ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.
പക്ഷേ അതിലെല്ലാം മേലെ നിന്നത് അവരുടെ കണ്ണുകളായിരുന്നു.
നീല നിറത്തിന്റെ നേരിയ കലർച്ചയുള്ള പൂച്ചക്കണ്ണുകൾ.
ഒരു നിമിഷത്തേക്ക് എന്റെ നോട്ടം അതിൽ തന്നെ ഉടക്കി നിന്നു.
ആ കണ്ണുകളിൽ എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു. ആരെയും ഒന്ന് നോക്കാൻ നിർബന്ധിക്കുന്ന എന്തോ ഒന്ന്.
അവർ എന്നെ ശ്രദ്ധിച്ചോ ഇല്ലയോ എന്നുപോലും എനിക്ക് മനസ്സിലായില്ല. അത്രയും ചെറിയൊരു നിമിഷം മാത്രമായിരുന്നു അത്.
പിന്നെ അവർ തിരിഞ്ഞ് നേരെ കടയ്ക്കുള്ളിലേക്ക് കയറി.
ഞാൻ വീണ്ടും അവിടെ തന്നെ നിന്നു.
ചുറ്റും ഇപ്പോഴും ഒരു വല്ലാത്ത നിശ്ശബ്ദത.
കുറച്ച് മുമ്പ് എന്റെ നേരെ നടന്ന് വന്നിരുന്ന ആ സംഘത്തെ ഞാൻ ചുറ്റും നോക്കി.

ഇതിൽ ഇഷ്ടം പോലെ കളിക്ക് സ്കോപ്പ് ഉണ്ടല്ലോ എന്നിട്ട് ഒന്നെ ഉള്ളു