സാംസൻ 10 [Cyril] [Climax] 756

ദേവിയുടെ മുഖം പെട്ടന്ന് ഇരുണ്ടു. “അതൊന്നും ഓര്‍ത്തു ചേട്ടൻ ടെൻഷനാവണ്ട… ഭാവിയില്‍ എന്തെങ്കിലും പ്രശ്നം വന്നാല്‍ അതിനെ കൈകാര്യം ചെയ്യേണ്ട വിധം എനിക്കറിയാം. ഇപ്പോൾ, ചേട്ടന്റെ സമ്മതം മാത്രമാ എനിക്ക് വേണ്ടത്. എനിക്ക് വേണമെങ്കിൽ സാമേട്ടൻ പോലും അറിയാതെ ചേട്ടന്റെ കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയുമായിരുന്നു. പക്ഷെ ചേട്ടനെ പറ്റിച്ച് അങ്ങനെ ചെയ്യാൻ എനിക്ക് ആഗ്രഹം ഇല്ല.. എനിക്ക് കഴിയില്ല. ചേട്ടന്റെ അറിവോടെ ചെയ്യുന്നതിൽ മാത്രമേ എനിക്ക് സന്തോഷമുള്ള… എന്നാലേ എനിക്ക് തൃപ്തി ലഭിക്കൂ. കൂടാതെ, സത്യം അറിഞ്ഞ് ചേട്ടൻ നമ്മുടെ കുഞ്ഞിനെ സ്നേഹിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം.” ദേവി ഉറച്ച തീരുമാനത്തില്‍ പറഞ്ഞ്‌ അവസാനിപ്പിച്ചു.

ദേവി പറഞ്ഞത് കേട്ട് ആദ്യമെനിക്ക് ദേഷ്യവും വിഷമവും തോന്നി. എന്തു തീരുമാനിക്കണം എന്നറിയാതെ ഒരു നിമിഷം കണ്ണുമടച്ച് ഞാൻ കിടന്നു. അവസാനം എന്തു ചെയ്യണം എന്ന കാര്യത്തിൽ എന്റെ മനസ്സ് പെട്ടന്ന് തെളിഞ്ഞു. എന്റെ വിഷമവും ദേഷ്യവും പെട്ടന്ന് അകന്നുമാറി.

ഒരു പുഞ്ചിരിയോടെ കണ്ണുകൾ തുറന്ന് ഞാൻ ദേവിയെ നോക്കി.

“സത്യം പറ, ദേവി. ഇത് ജൂലിയും കൂടി അറിഞ്ഞു കൊണ്ടുള്ള തീരുമാനം തന്നെയല്ലേ…? ഇതിനെ കുറിച്ച് നി ജൂലിയോട് നേരത്തെ ചർച്ച ചെയ്തു എന്നതല്ലേ സത്യം…!?”

ഉടനെ ആശ്ചര്യത്തിൽ ദേവിയുടെ കണ്ണുകൾ വികസിച്ചു. പക്ഷേ പെട്ടന്നു തന്നെ അവളുടെ കണ്ണുകൾ പഴയത് പോലെയായി.

“ആരാ പറഞ്ഞത് ഞാനും ജൂലിയും ഇക്കാര്യത്തെ ചർച്ച ചെയ്തുവെന്ന്..? അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല…!!” പറഞ്ഞിട്ട് എന്റെ നോട്ടത്തെ നേരിടാന്‍ കഴിയാതെ അവളുടെ മുഖത്തെ എന്റെ കഴുത്തിൽ ഒളിപ്പിച്ചു.

അതോടെ എന്റെ ഊഹം സത്യമായിരുന്നു എന്ന് ബോധ്യമായി. പക്ഷേ എനിക്ക് പ്രിയപ്പെട്ട എന്റെ ജൂലിയും ദേവിയും എന്നെ അറിയാതെ ഒരുമിച്ച് നടത്തുന്ന അവരുടെ ഗൂഢാലോചനകളെ കുറിച്ച് ചിന്തിക്കാൻ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു. ഞാൻ അറിയാത്ത എന്തൊക്കെയാണ് ഈ രണ്ടു പെൺകുട്ടികൾ ചേര്‍ന്ന് പ്ലാൻ ചെയ്തിരിക്കുന്നത് എന്ന് ദൈവത്തിനു മാത്രമേ അറിയൂ. എന്തായാലും ജൂലി ദേവിയെ പൂര്‍ണമായി ഞങ്ങൾക്കിടയിൽ സ്വീകരിച്ചു എന്നത് തന്നെ വലിയ അല്‍ഭുതമായിട്ടാണ് എനിക്ക് തോന്നിയത്‌.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *