സാംസൻ 10 [Cyril] [Climax] 756

“പേടിക്കേണ്ട, ജൂലിയുടെ ആഗ്രഹം എന്താണോ അതുതന്നെ ഞാനും സാധിച്ചു കൊടുക്കും.” പറഞ്ഞിട്ട് ഞാൻ പുഞ്ചിരിച്ചു.

ഉടനെ ദേവിയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു. പക്ഷേ പെട്ടന്ന് വിഷമത്തോടെ അവള്‍ ചോദിച്ചു, “കാര്യങ്ങൾ ഇങ്ങനെ ഇരിക്കുന്നത് കൊണ്ട്‌ ചേട്ടൻ ഇനി എന്റെ അടുത്തേക്ക് വരില്ലേ…?”

അവൾ ചോദിച്ചത്‌ കേട്ട് അവളുടെ കവിളിൽ ഞാൻ നുള്ള് കൊടുത്തു. “അയ്യട, ഞാൻ വരില്ലെന്ന് അത്ര വേഗം നീ സമാധാനിച്ച് സന്തോഷിക്കേണ്ട… എന്നില്‍ നിന്നും നിനക്ക് രക്ഷയില്ല എന്റെ ദേവി…” പറഞ്ഞിട്ട് ഞാൻ വേഗം തിരിഞ്ഞ് പുറത്തേക്ക്‌ നടക്കാൻ തുടങ്ങി.

“ചേട്ടാ…!!” പെട്ടന്ന് മടിച്ചു മടിച്ച് ദേവി വിളിച്ചതും ഞാൻ നോക്കി.

പക്ഷേ അവൾ പേടിയോടെ നില്‍ക്കുന്നത് കണ്ടിട്ട് ഞാൻ വേഗം അവളുടെ അടുത്തേക്ക് ചെന്ന് അവളെ ചേര്‍ത്തു പിടിച്ചു.

“ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ…?” എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ വിറയാർന്ന ശബ്ദത്തില്‍ ദേവി ചോദിച്ചു.

“നിന്നോട് ഞാൻ കള്ളമൊന്നും പറയില്ല, എന്റെ സുന്ദരിക്കുട്ടി ചോദിക്ക്…”

“എപ്പോഴെങ്കിലും എന്റെ ഭർത്താവിന് എന്നെ വേണ്ടെന്ന് വച്ചാല്‍ ചേട്ടൻ എന്നെ സ്വീകരിക്കുമോ…?” ഭയന്നു വിറച്ചു കൊണ്ടാണ് ദേവി ചോദിച്ചത്‌.

ആ ചോദ്യം കേട്ടതും എന്റെ കണ്ണുകൾ നിറഞ്ഞു. ഉള്ളില്‍ വിഷമം തിങ്ങി നിറഞ്ഞു.

“തീര്‍ച്ചയായും ഞാൻ സ്വീകരിക്കും. അതും എന്റെ ഭാര്യയായി. ജൂലിയും സമ്മതിക്കും എന്നെനിക്ക് വിശ്വാസമുണ്ട്. ഇനി എന്റെ മോള് വെറുതെ വിഷമിക്കാതെ ഇരിക്ക്.” പറഞ്ഞ്‌ ദേവിയുടെ നെറ്റിയില്‍ ഉമ്മയും കൊടുത്തിട്ട് ഞാൻ പുറത്തേക്ക്‌ നടന്നു.

പക്ഷേ അതിനുമുന്‍പ് ദേവിയുടെ മുഖത്ത് നിറഞ്ഞ സന്തോഷവും കണ്ണിലെ തിളക്കവും ഞാൻ കാണുക തന്നെ ചെയ്തു.

“ജൂലിക്ക് മാത്രമല്ല, നിനക്കും എന്റെ സ്നേഹവും തുണയും എപ്പോഴും ഉണ്ടായിരിക്കും. ജൂലിയെ പോലെ നിന്നെയും എനിക്ക് ജീവനാണ്.” ബൈക്കില്‍ കേറിയ ശേഷം മുറ്റത്ത്‌ എന്നെ തന്നെ സ്നേഹത്തോടെ നോക്കി നില്‍ക്കുന്ന ദേവിയുടെ കണ്ണില്‍ നോക്കി പറഞ്ഞിട്ട് കണ്ണുകൾ രണ്ടും ഞാൻ ചിമ്മി കാണിച്ചു.

ഉടനെ ദേവിയുടെ മുഖം ചുവന്നു തുടുത്ത് നാണവും പടർന്നു. ദേവി സന്തോഷ ചിരിയോടെ കണ്ണുകൾ ചിമ്മി കാണിച്ചു. ഞാനും ഒരു ചിരിയോടെ അവിടം വിട്ട് നേരെ വീട്ടിലേക്ക് ചെന്നു.

137 Comments

Add a Comment
  1. ഗുജാലു

    ഞാൻ ഇതിന്റെ pdf ആണ് വായിച്ചതു. എന്തുവാ ഈ എഴുതി വച്ചിരിക്കുന്നെ. എങ്ങനെ സാധിക്കുന്നു ഇതെല്ലാം നമിച്ചു സഹോ.പിന്നെ അടുത്ത കഥ ഇപ്പോൾ എങ്ങാനും ഉണ്ടാകുമോ. അങ്ങയുടെ തൂലികയിൽ നിന്ന് അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു. സ്നേഹത്തോടെ ഗുജാലു ❤️

  2. അപ്പോ ആയ്ശു ആരായി..? ഞാൻ ഈ പാർട്ട് വായിക്കുമ്പോൾ ഇപ്പോ വരും, ഇപ്പോ വരും എന്ന് പ്രതീക്ഷിച്ച് ഇരിക്കായിരുന്നു.

    ആ ഒരു നിരാശ ഒഴിച്ചാൽ ഗംഭീര സാനം ?
    ഇത്രേയും ഞങ്ങൾക്ക് വേണ്ടി എഴുതിയതിന് ഒരായിരം നന്ദി ??

Leave a Reply

Your email address will not be published. Required fields are marked *