ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax] 76

അവളുടെ കണ്ണുകളിൽ എന്നെക്കുറിച്ചുള്ള ആശങ്കകൾ നിറഞ്ഞുനിന്നു.

 

 

“എല്ലാം വഴിയേ പറയാടി… ഇപ്പോൾ എനിക്ക് തീരെ വയ്യ.”

 

 

ഞാൻ വിക്കി വിക്കി പറഞ്ഞു. പെട്ടെന്ന് വേണിയുടെ മുഖം മാറി. അവൾ എന്റെ അരികിലേക്ക് അല്പം കൂടി ചേർന്നുനിന്ന് എന്നെ സൂക്ഷിച്ചു നോക്കി.

 

 

“ഏട്ടൻ കുടിച്ചിട്ടുണ്ടോ?”

 

 

അവൾ ഗൗരവത്തോടെ ചോദിച്ചു. ഞാൻ പതുക്കെ തലതാഴ്ത്തി. ജീവിതത്തിൽ ഇന്നുവരെ ഇല്ലാത്ത ഒരു ശീലമായിരുന്നു അത്. പക്ഷേ, ഹൃദയത്തിലെ ആ മുറിവ് അത്രമേൽ ആഴത്തിലുള്ളതായിരുന്നു.

 

 

“എന്താ ഏട്ടാ ഇത്? ഇതുവരെ ഇല്ലാത്ത ശീലങ്ങൾ തുടങ്ങുകയാണോ?”

 

 

അവളുടെ ആ ചോദ്യത്തിൽ ചെറിയൊരു ദേഷ്യവും അതിലേറെ സങ്കടവുമുണ്ടായിരുന്നു.

 

 

“കൈവിട്ടു പോകുമെന്ന് തോന്നിയപ്പോൾ അറിയാതെ കുടിച്ചു പോയതാണ് വേണി…”

 

എന്റെ സ്വരം ഇടറി. എന്റെ തകർച്ച മനസ്സിലാക്കിയതുകൊണ്ടാവാം, അവൾ പിന്നെ ഒന്നും ചോദിച്ചില്ല. അവളുടെ കണ്ണുകളിലും സങ്കടം പടരുന്നത് ഞാൻ കണ്ടു.

 

 

“വാ ഏട്ടാ, അകത്തേക്ക് കയറാം.”

 

അവൾ എന്റെ ബാഗ് വാങ്ങി എന്നെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

 

“അമ്മാവനും അമ്മായിയും എവിടെ?”

 

ഞാൻ പതുക്കെ ചോദിച്ചു.

 

 

“അവർ മരുന്ന് കഴിച്ചിട്ട് നേരത്തെ കിടന്നു. , അതുകൊണ്ട് ഇന്നിനി അവരെ നോക്കണ്ട. .”

 

അകത്തു കയറി ബാഗ് വച്ച എനിക്ക് ഒന്ന് കുളിക്കണമെന്ന് തോന്നി…

 

പക്ഷെ ഈ സമയത്തിന് കുളിമുറിയിൽ കയറി കുളിക്കാൻ നിന്നാ ഉറങ്ങി കിടക്കുന്ന അമ്മാവനും അമ്മായിയും എഴുന്നേൽക്കുമെന്ന് എനിക്ക് തോന്നി…

The Author

Gilli Bala

Welcome to gilli bala universe 🍑💦

Leave a Reply

Your email address will not be published. Required fields are marked *