“ഞാനൊരു കാര്യം ചോദിച്ചോട്ടെ…? “
“ചോദിക്ക് വേണി…”
“ഏട്ടൻ ഇന്നലെയൊക്കെ വിളിച്ചപ്പോ പറഞ്ഞത് അവിടെയുള്ള പ്രശ്നം കഴിയുമ്പോ നേരിൽ കാണാം എന്നല്ലേ.. അപ്പൊ എന്താ ഈ പെട്ടെന്നുള്ള വരവ്..?”
അവൾ അല്പം മടിച്ചാണ് അത് ചോദിച്ചത്. ഞാൻ ദുർബലമായോന്ന് ചിരിച്ചു…
“എന്തെ…എന്റെ വരവ് ബുദ്ധിമുട്ട് ആയോ…? “
പെട്ടെന്നാണ് വേണിയുടെ കൈ എന്റെ തോളിൽ മൃതുവായോന്ന് പതിഞ്ഞത്.
“അതാണോ ഞാൻ ചോദിച്ചതിന്റെ അർത്ഥം.
എനിക്ക് അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതല്ലേ. അല്ലാതെ ഏട്ടൻ ഇവിടെ വരുന്നതിനു എനിക്കെന്തിനാ ബുദ്ധിമുട്ട് തോന്നുന്നത്.. ഇനി പറയാൻ പറ്റാത്തത് ആണേൽ പറയണ്ട.”
അവൾ പറഞ്ഞു…
“പറയാൻ പറ്റാത്തതോന്നുമല്ലടി.എനിക്കും. എല്ലാമൊന്ന് ഒതുക്കിയ ശേഷം നിന്നെ കാണാൻ തന്നെയായിരുന്നു ആഗ്രഹം.. പക്ഷെ…”
ഞാനൊന്ന് നിർത്തി
“പക്ഷെ??”
അവൾ ആകാംഷയോടെ എന്റെ കണ്ണിലേക്കു നോക്കി.
“ നിന്നെ വിളിക്കുമ്പോൾ അച്ചു എന്നെ ചതിച്ചെന്ന് മാത്രമേ ഞാൻ ഉറപ്പിച്ചിരുന്നള്ളൂ.. പക്ഷെ പോകെ പോകെ ആ ചതിയുടെ വീര്യം എത്രത്തോളം ഉണ്ടെന്ന് ആ വീഡിയോ എനിക്ക് മനസ്സിലാക്കി തരാൻ തുടങ്ങി.
ഒരു പെണ്ണിൽ എത്ര മുഖങ്ങൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്..
ആ നിമിഷം ഇങ്ങനെയൊരു പാഴ് ജന്മമായി ഞാനിവിടെ ജീവിച്ചല്ലോ എന്നൊരു തോന്നലായിരുന്നു എനിക്ക്.. മരിച്ചു പോകാനാണ് എനിക്ക് തോന്നിയത് ആ നിമിഷം.. “
