ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും 10 [ഗില്ലി ബാല] [Climax] 146

 

 

ആ ഉത്തരത്തിൽ ഇന്നെനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ലായിരുന്നു…

 

 

“ ഒരിക്കൽ ഒരാളോട് ഇഷ്ട്ടം കാണിച്ചു ചതിക്കപ്പെട്ടതാ ഞാൻ.. അന്ന് തൊട്ട് എനിക്ക് ആണുങ്ങളോട് ഒരുതരം പേടിയും വെറുപ്പുമാണ്…പക്ഷെ ഏട്ടനോട് അങ്ങനെയല്ല…

അച്ചു ചേച്ചിക്ക് ഏട്ടൻ കൊടുക്കുന്ന സ്നേഹം കണ്ട് എനിക്കൊത്തിരി അസൂയ തോന്നിയിട്ടുണ്ട്. ഒരാണിന് ഇത്രയേറെ ഒരു പെണ്ണിനെ സ്നേഹിക്കാൻ പറ്റുമെന്ന് ഏട്ടണിലൂടെയാണ് ഞാൻ അറിഞ്ഞത്…

വരുന്ന എന്ത് അഭമാനവും ഞാൻ താങ്ങിക്കോളാ..

ഹരിനാരായണന്റെ പാതിയാവാൻ ഈ വേണിക്ക് സന്തോഷമേ ഉള്ളു…. “

 

വേണിയുടെ ആ വാക്കുകൾ എന്റെ കാതുകളിൽ പെയ്തിറങ്ങിയത് വസന്തകാലത്തെ ആദ്യത്തെ മഴത്തുള്ളികൾ പോലെയായിരുന്നു.

 

 

“ഹരിനാരായണന്റെ പാതിയാവാൻ ഈ വേണിക്ക് സന്തോഷമേയുള്ളൂ”

 

എന്ന് അവൾ പറഞ്ഞപ്പോൾ, കഴിഞ്ഞ കുറെ ദിവസങ്ങളായി എന്റെ ഉള്ളിൽ നീറിപ്പുകഞ്ഞുകൊണ്ടിരുന്ന കനലുകൾ ഒന്നൊന്നായി അണയുന്നത് ഞാനറിഞ്ഞു. എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി. ലോകം മുഴുവൻ എന്നെ കൈവിട്ടാലും, എന്റെ പ്രണയം എന്നെ ചതിച്ചാലും, എനിക്ക് തണലാവാൻ ഇതാ ഒരു പെണ്ണ്.

 

സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു. പക്ഷേ ഇത്തവണ അത് സങ്കടം കൊണ്ടായിരുന്നില്ല. ഞാൻ വേണിയുടെ കൈകൾ എടുത്ത് എന്റെ ചുണ്ടുകളോട് ചേർത്തു.

 

“വേണി… മോളെ… സത്യമാണോ നീ ഈ പറയുന്നത്? എനിക്കിത് സ്വപ്നം പോലെ തോന്നുന്നു. നീ തരുന്ന ഈ വാക്കില്ലേ… ഇതിലും വലിയൊരു ആയുധം എനിക്ക് ഇനി ഈ ലോകത്ത് പോരാടാൻ കിട്ടാനില്ല.”

The Author

Gilli Bala

Welcome to gilli bala universe 🍑💦

Leave a Reply

Your email address will not be published. Required fields are marked *