സ്റ്റുഡിയോയുടെ ഗ്ലാസ് വാതിലുകൾ തള്ളിത്തുറന്ന് ഞാനും ടോണിയും ആ നാലുപേരും അകത്തേക്ക് കയറി. ഉള്ളിൽ ഉയർന്ന വോളിയത്തിൽ മ്യൂസിക് മുഴങ്ങുന്നുണ്ടായിരുന്നു. ഡിസ്കോ ലൈറ്റുകളുടെ വർണ്ണക്കാഴ്ചകൾക്കിടയിൽ പലരും നൃത്തം ചെയ്യുകയും മദ്യം നുണയുകയും ചെയ്യുന്നു.
ഹാളിന്റെ മധ്യഭാഗത്ത് തന്നെ അച്ചുവിനെ ഞാൻ കണ്ടു. അവൾ ധരിച്ചിരുന്നത് സ്വർണ്ണവർണ്ണത്തിൽ തിളങ്ങുന്ന സീക്വിൻസുകൾ നിറഞ്ഞ ഒരു ഗൗണായിരുന്നു. അരക്കെട്ടിന് താഴെ ശരീരത്തിന് അനുയോജ്യമായ രീതിയിൽ തുന്നിയ ആ വസ്ത്രത്തിന് ഒരു വശത്ത് തുട വരെ നീളുന്ന ‘ഹൈ-സ്ലിറ്റ്’ ഉണ്ടായിരുന്നു.
ഗൗണിന്റെ കഴുത്തുഭാഗം അവളുടെ മുലകളുടെ വിടവ് വ്യക്തമായി പുറത്തുകാണിക്കുന്ന വിധത്തിലായിരുന്നു. ആ വസ്ത്രത്തിൽ അവൾ അതീവ സുന്ദരിയായിരുന്നെങ്കിലും, എന്റെ കണ്ണുകളിൽ അവൾ വെറുമൊരു ചതിയുടെ രൂപം മാത്രമായിരുന്നു.
എന്നെ കണ്ടതും അച്ചു ചിരിച്ചുകൊണ്ട് അടുത്തു വന്നു.
“എന്താടാ ഇത്… ഇത്രക്ക് സ്പെഷ്യൽ ആയ ദിവസം തന്നെ നീ ഇങ്ങനെ വരാൻ ഡിലേ കാണിച്ചാൽ എങ്ങനെയാ?”
അവൾ എന്റെ തോളിൽ കൈവെച്ച് പരിഭവത്തോടെ ചോദിച്ചു.
“ഞാൻ നിന്നോട് പറഞ്ഞതല്ലേ… കുറച്ച് തിരക്കിലായിരുന്നു. അതുകൊണ്ടല്ലേ വൈകിയത്.”
ഞാൻ ശബ്ദത്തിൽ വികാരം കലർത്താതെ മറുപടി നൽകി.
അവൾ പെട്ടെന്ന് മൂക്ക് ചുളിച്ചുകൊണ്ട് എന്റെ അരികിലേക്ക് മുഖം അടുപ്പിച്ചു. ഒന്ന് മണപ്പിച്ചു നോക്കിയ ശേഷം അവൾ കണ്ണ് കൂർപ്പിച്ചു.
