വണ്ടി ഹൈവേയിലൂടെ വേഗത്തിൽ പാഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
പുറത്തെ ഇരുട്ടിനെ കീറിമുറിച്ചു പോകുന്ന ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ എന്റെ മനസ്സ് പലയിടങ്ങളിലായി അലഞ്ഞു. ആ സമയത്താണ് അച്ചുവിന്റെ കോൾ വരുന്നത്. സ്‌ക്രീനിൽ അവളുടെ പേര് തെളിഞ്ഞപ്പോൾ ഒരു നിമിഷം ഞാൻ ടോണിയെ നോക്കി. അവൻ ഒന്ന് തലയാട്ടി.
ഞാൻ കാൾ അറ്റൻഡ് ചെയ്ത് സ്പീക്കറിലിട്ടു.
**അച്ചു:** “ഹരി… ഇതെവിടെയാ നീ? നാളെയാ ഫങ്ക്ഷൻ വെച്ചിരിക്കുന്നത്. നീ എപ്പോഴാ ഇവിടെ എത്തുക?”
അവളുടെ ശബ്ദത്തിൽ പഴയ അതേ അധികാരവും താല്പര്യവും. ടിവിയിൽ കണ്ട ആ രൂപമല്ല ഇപ്പോൾ എന്റെ കാതുകളിൽ.
**ഹരി:** “ഞാൻ ഇത്തിരി തിരക്കിലാ അച്ചു… നാളെ അവിടെ ഉണ്ടായാൽ പോരേ? അതെന്തായാലും ഞാൻ വന്നിരിക്കും.”
ഞാൻ പരമാവധി ശബ്ദം നിയന്ത്രിച്ചു തന്നെയാണ് സംസാരിച്ചത്, എങ്കിലും അതിൽ വല്ലാത്തൊരു കടുപ്പമുണ്ടായിരുന്നു.
**അച്ചു:** “എന്താടാ നിന്റെ ശബ്ദത്തിന് വല്ലാതെ കടുപ്പം? തറവാട്ടിൽ ചെല്ലുമ്പോൾ നീ എന്നെ അങ്ങ് മറക്കുന്നുണ്ട് കേട്ടോ ഹരീ…”
അവൾ പരിഭവത്തോടെ പറയുന്നത് കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. എന്നെ മറന്ന് മറ്റൊരാളുടെ മടിയിൽ കിടന്നു കൊഞ്ചിയവളാണ് എന്നെപ്പറ്റി ഇപ്പോൾ പറയുന്നത്.
**ഹരി:** “എന്റെ അച്ചു… നിന്നോട് വഴക്കുണ്ടാക്കാനുള്ള മൂഡിലല്ല ഞാൻ. നാളെ ആളെ കാണിക്കാൻ എന്നോണം എന്നെ അവിടെ കണ്ടാൽ പോരേ നിനക്ക്? ഞാൻ എത്തിക്കോളാം.”
