“വെൽക്കം , മിസ്സ് ഓവർകോൺഫിഡൻസ്,”
ഫിലിപ്പ് മറുപടി കൊടുത്തു.
അന്നാമ്മ പിന്നിൽ നിന്ന് നോക്കി പറഞ്ഞു,
“നിങ്ങൾ രണ്ടുപേരും ചേർന്നാൽ വീട്ടിൽ സമാധാനം കിട്ടുമോ എന്നറിയില്ല.”
“അമ്മേ, ഞങ്ങൾ തമാശക്ക് ഓരോന്ന് ചെയ്യുന്നതാണ്,”
ജിനി പറഞ്ഞു.
“അതെ,”
ഫിലിപ്പ് പറഞ്ഞു.
ജിനി അവനെ നോക്കി ചിരിച്ചു.
“നീ പെട്ടെന്ന് ആടാപ്റ്റ് ആകുന്നുണ്ട്.”
കുറച്ച് കഴിഞ്ഞ് തോട്ടത്തിനകത്തെ ചെറിയ തുറസ്സായ ഇടത്ത് അവർ നിന്നു.
അവിടെ ഒരു പഴയ കല്ല് തിട്ടയും അരികിൽ വെള്ളം വെച്ച ചെറിയ ക്യാനുമുണ്ടായിരുന്നു.
“ഒന്ന് ഇരിക്കാം,”
അന്നാമ്മ പറഞ്ഞു.
മൂന്നുപേരും ഇരുന്നു.
മരങ്ങളുടെ മുകളിലൂടെ കാറ്റ് കടക്കുന്ന ശബ്ദം മാത്രം.
അന്നാമ്മ ഫിലിപ്പിനെ നോക്കി.
“നിനക്ക് ഈ അന്തരീക്ഷം ഒക്കെ ഇഷ്ട്ടപെട്ടോ?”
“നന്നായിട്ട്”
അവൻ പറഞ്ഞു.
“ഇവിടെ ഒരു സമാധാനം ഉണ്ട്.”
അന്നാമ്മക്ക് സമാധാനമായി.
“സമാധാനം ചിലർക്കു എളുപ്പം കിട്ടില്ല.”
ആ വാക്ക് കേട്ടപ്പോൾ ഫിലിപ്പിന്റെ മുഖത്ത് ചെറിയൊരു മാറ്റം വന്നു.
ജിനി ഈ തവണ ഇടക്ക് കയറാതെ അടങ്ങി ഇരുന്നു.
അന്നാമ്മയുടെ ശബ്ദം ചോദ്യം പോലെ അല്ല, ആശ്വാസം പോലെ ആയിരുന്നു.
“നീ ആദ്യ ദിവസം ഇവിടെ വന്നപ്പോഴേ മനസ്സിലായിരുന്നു…നിന്റെ മനസ്സിൽ കുറെ ഭാരമുണ്ടെന്ന്.”
ഫിലിപ്പ് ഒന്നും പറഞ്ഞില്ല.
അവന്റെ കൈകൾ തമ്മിൽ ചേർന്നു.
“പറയാൻ ഇഷ്ടമില്ലെങ്കിൽ പറയണ്ട മോനേ,”
അന്നാമ്മ പറഞ്ഞു.
“പക്ഷേ ചില വേദനകൾ ഉള്ളിൽ ഒളിപ്പിച്ചാൽ…അത് മനുഷ്യനെ അകത്ത് നിന്ന് തിന്നും.”

ബാക്കി എവിടെ
സൂപ്പർ…
ആത്മാവ് തൊട്ടറിഞ്ഞ കയ്യൊപ്പ്.. അതാണി എഴുത്തിന്റെ രഹസ്യം….
തുടരൂ…
നന്ദുസ്…
വളരെ നന്നായി. തുടരൂ. കാത്തിരിക്കും ❤️❤️
❤️😍🥰
💕💕
കാത്തിരിപ്പ് വെറുതെ ആയില്ല , അടിപൊളി എന്ന് പറഞ്ഞാൽ അത് മതിയാവാതെ വരും… ഇത് വേറെ ലെവൽ തന്നെയാണ് ബ്രോ 👏🥳
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…👍🔥🥳
💕💕
എന്ത് അടിപൊളി കഥ ആണ് ഇത്…വായിച്ചപ്പോൾ മനസ്സ് നിറഞ്ഞു എന്ന് വേണം പറയാൻ…. സ്വഭാവികമായി രണ്ട് പേർക്ക് ഇടയിൽ ഉണ്ടാവുന്ന ഒരു ഇഷ്ടം ഒക്കെ എന്ത് രസത്തോടെ ആണ് വിവരിച്ചിട്ടുള്ളത്…ആ ഒരു കുടുംബത്തിൽ അംഗം ആവാൻ ആഗ്രഹിച്ചു പോയി…. എന്തായാലും തുടരുക… അടുത്ത ഭാഗം പെട്ടന്ന് വരട്ടെ….
💕✨
ബാക്കി ഇപ്പോ വരും ❓❓
Ethrayo naal kazhinjaan ee sitil itra feel tharunna oru story kanune..
Idaykk vechu nirthi pokalle
💕💕
❤️❤️❤️❤️❤️🔥❤️🔥❤️🔥❤️🔥❤️🔥
💕💕
avate katha vishamipich 🥺
daa avan areem nasttapedaruthe
waiting for next part
ദൈവം എല്ലാവർക്കും വെവ്വേറെ ജീവിതമല്ലേ കൊടുത്തത്. 💕
vaicha enta kannum cheruthait eeran aninjju
sara oru velicham avatte avanta jeevithathel
annamma amma avatte ❣️🥰
njan parangara waiting ayirunn vaicann
thanks ❤
🍃💕