ദൂരങ്ങളിലേക്ക് 6🍃[പട്ടം] 124

അന്നാമ്മ കൂടുതൽ ഒന്നും ചോദിച്ചില്ല.

കേൾക്കാൻ മാത്രം നിന്നു.

 

“ചെറുപ്പം മുതൽ…എല്ലാം പങ്കിടാനാണ്  പഠിച്ചത്,”

ഫിലിപ്പ് മറുപടി പറഞ്ഞു.

 

“ഭക്ഷണം, വസ്ത്രം, കിടക്ക, നിശബ്ദത എല്ലാം.”

അവൻ ഒന്ന് താഴേക്ക് നോക്കി.

“ഒരാൾക്ക് മാത്രം സ്വന്തമായി എന്തെങ്കിലും ഉണ്ടാകുന്നത് എന്താണെന്ന്…കുറെ വൈകിയാണ് മനസ്സിലായത്.”

 

അന്നാമ്മയുടെ മുഖത്ത് ദുഃഖം തെളിഞ്ഞു.

അവനെ കാണിച്ചില്ല.

“പക്ഷേ നിന്നെ നോക്കുമ്പോൾ. നീ കുറവിൽ വളർന്ന ആളായി തോന്നുന്നില്ല.”

ഫിലിപ്പ് ഒന്ന് തിരിഞ്ഞു നോക്കി.

 

അന്നാമ്മ മൃദുവായി പറഞ്ഞു,

“കുറവ് മാത്രം അനുഭവിച്ചവരുടെ മനസ്സിന് ചിലപ്പോൾ കട്ടി വരും.

നിന്റെ മനസ്സിന് അത് ഇല്ല.

 

ആ വാക്കുകൾ അവന്റെ ഉള്ളിൽ വളരെ ആഴത്തിൽ തട്ടി.

 

ഫിലിപ്പ് കുറച്ചു നിമിഷം ഒന്നും പറയാതെ നിന്നു.

 

പിന്നെ വളരെ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.

 

“ഫാദർ കുര്യാക്കോസ് ഉണ്ടായിരുന്നു..”

 

 

അന്നാമ്മ ശാന്തമായി കേട്ടു.

“അവരാണ്…”

അവൻ തുടർന്നു,

“ഈ ഫിലിപ്പിനെ ഒരിക്കലും ഒറ്റയ്ക്കാണെന്ന് തോന്നിക്കാതെ നോക്കിയത്.”

അവൻ ചെറുതായി ചിരിച്ചു.

“പക്ഷേ…ഒരു വീട്ടിലെ ശബ്ദങ്ങൾ എന്താണെന്ന്…അടുക്കളയിൽ ആരെങ്കിലും ഉറ്റവരെ വിളിക്കുന്നത് എന്താണെന്ന്…വൈകിട്ട് വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ സമാധാനം എന്താണെന്ന്…”

അവൻ വാക്ക് നിർത്തി.

 

അന്നാമ്മയുടെ കണ്ണുകളിൽ നനവ് ചെറുതായി തെളിഞ്ഞു.

ജിനിയുടെ തമാശ പറച്ചിൽ ഒക്കെ നിന്ന്, കണ്ണുകൾ നിറഞ്ഞിരുന്നു.

 

The Author

Pattam

18 Comments

Add a Comment
  1. ബാക്കി എവിടെ

  2. നന്ദുസ്

    സൂപ്പർ…
    ആത്മാവ് തൊട്ടറിഞ്ഞ കയ്യൊപ്പ്.. അതാണി എഴുത്തിന്റെ രഹസ്യം….
    തുടരൂ…

    നന്ദുസ്…

  3. വളരെ നന്നായി. തുടരൂ. കാത്തിരിക്കും ❤️❤️

  4. ❤️😍🥰

    1. 💕💕

  5. കാത്തിരിപ്പ് വെറുതെ ആയില്ല , അടിപൊളി എന്ന് പറഞ്ഞാൽ അത് മതിയാവാതെ വരും… ഇത് വേറെ ലെവൽ തന്നെയാണ് ബ്രോ 👏🥳

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…👍🔥🥳

    1. 💕💕

  6. ഒറ്റപ്പെട്ടവൻ

    എന്ത് അടിപൊളി കഥ ആണ് ഇത്…വായിച്ചപ്പോൾ മനസ്സ് നിറഞ്ഞു എന്ന് വേണം പറയാൻ…. സ്വഭാവികമായി രണ്ട് പേർക്ക് ഇടയിൽ ഉണ്ടാവുന്ന ഒരു ഇഷ്ടം ഒക്കെ എന്ത് രസത്തോടെ ആണ് വിവരിച്ചിട്ടുള്ളത്…ആ ഒരു കുടുംബത്തിൽ അംഗം ആവാൻ ആഗ്രഹിച്ചു പോയി…. എന്തായാലും തുടരുക… അടുത്ത ഭാഗം പെട്ടന്ന് വരട്ടെ….

    1. 💕✨

      1. ബാക്കി ഇപ്പോ വരും ❓❓

  7. Ethrayo naal kazhinjaan ee sitil itra feel tharunna oru story kanune..

    Idaykk vechu nirthi pokalle

    1. 💕💕

  8. അമ്പാൻ

    ❤️❤️❤️❤️❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. 💕💕

  9. avate katha vishamipich 🥺
    daa avan areem nasttapedaruthe
    waiting for next part

    1. ദൈവം എല്ലാവർക്കും വെവ്വേറെ ജീവിതമല്ലേ കൊടുത്തത്. 💕

  10. vaicha enta kannum cheruthait eeran aninjju
    sara oru velicham avatte avanta jeevithathel
    annamma amma avatte ❣️🥰
    njan parangara waiting ayirunn vaicann
    thanks ❤

    1. 🍃💕

Leave a Reply

Your email address will not be published. Required fields are marked *