അബദ്ധം പറ്റിയതാണ്…പെട്ടെന്ന് തന്നെ അവർ നോട്ടം മാറ്റിക്കളഞ്ഞു. ഒപ്പം ചൂടായ എണ്ണയിലേക്ക് ഒരു സ്‌പൂൺ കടുക് തേവി ഇടുകയും ചെയ്തു…..!
കടുകെല്ലാം കൂടെ പൊട്ടിത്തെറിക്കുന്നതിനിടെ ഒരെണ്ണം തെറിച്ച് എൻ്റെ കൈത്തണ്ടയിലും വീണ്ടു….!
“നാട്ടുകാർ പോണ വഴിയാണ്..സൂക്ഷിച്ചും കണ്ടോക്കെ കടുക് വറക്കണം.. ഇല്ലേൽ വിവരമറിയും..!”!!!
കൈത്തണ്ട ഉഴിഞ്ഞുകൊണ്ട് മൈക്കിലൂടെ വിളിച്ചു പറയുന്ന ടോണിലാണ് പറഞ്ഞത്….!
പെട്ടെന്ന് അവരെൻ്റെ നേരെ തിരിഞ്ഞു…..!
“വല്ലയും പറയാനുണ്ടെങ്കിൽ മുഖത്തു നോക്കി പറയണം..!”!!
ആ കണ്ണുകൾ ഇപ്പൊ തുറിച്ച് താഴെ വീഴുമെന്നു തോന്നി…!
‘ഞാനതിന് എന്നോട് തന്നെയാ പറയുന്നത്…”!!!
കലിപ്പ് ഭാവത്തിൽ മുഖത്തു നോക്കാതെ മറുപടി കൊടുത്തു….!
പിന്നെ കുറച്ചു നേരം നിശ്ശബ്ദതയായിരുന്നു….!
ഇതിനിടയിൽ കറി താളിച്ച് ഇറക്കി വച്ചു കഴിഞ്ഞു. അടുപ്പ് ഓഫ് ചെയ്‌ത ശേഷം അവർ പ്ലേറ്റുകൾ കഴുകി സ്ലാബിൽ നിരത്തുകയാണ്….!
ഞാൻ വീണ്ടും എൻ്റെ കലാപരിപാടി തുടങ്ങി. ഇത്തവണ ദൂരെയുള്ള ആരോടോ വിളിച്ചു പറയുന്നപോലെയാണ് പറഞ്ഞത്….!
“ചില കിളവികൾക്കൊരു വിചാരമുണ്ട്.. തൊണ്ണൂറ് വയസ്സാ….”!!
പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കൈ ചുരുട്ടിക്കൊണ്ട് മേമ എനിക്ക് നേരെ തിരിയടുന്നത് കപ്പേപ്പോൾ പെട്ടെന്ന് നിർത്തിക്കളഞ്ഞു….!
