“അപ്പൊ, ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ,ഇത്ര ന്യൂട്രൽ ആയ ഒരു പ്രദേശത്ത്, ആ കാണാതായവർ എവിടെ? കൊന്നു കുഴിച്ചു മൂടിയിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് വേണ്ടേ.?” ആതിര തന്റെ സംശയം ഉന്നയിച്ചു. കിഷോർ തലകുലുക്കി കൊണ്ട് ആ ചോദ്യം ശരിവെക്കുന്ന രീതിയിൽ വാഹിദിനെ നോക്കി. എന്നിട്ട് കൂട്ടിച്ചേർത്തു.
“ആദ്യത്തെ മിസ്സിംഗ് രേഖപ്പെടുത്തിയപ്പോൾ തന്നെ കൊലപാതക സാധ്യത പോലീസ് പരിശോധിച്ചിരുന്നു. ആ ഗ്രാമം മുഴുവൻ അരിച്ചു പെറുക്കിയിട്ട് എവിടെയും അങ്ങിനെയൊരു ലക്ഷണം കണ്ടിട്ടില്ല. അതാണ് ഇതിലെ നിഗൂഢത.” കിഷോർ യാഥാർഥ്യം വ്യക്തമാക്കി.
വാഹിദ് കുറച്ചു നേരം ആലോചനയിൽ ഇരുന്നു. പിന്നെ തന്നോട് തന്നെയെന്നവണ്ണം പതുക്കെ പറഞ്ഞു.
“എങ്കിൽ അങ്ങോട്ട് പോയി നോക്കാം, വല്ലതും തടയാതിരിക്കില്ല.” അവൻ തലയിളക്കി കൊണ്ട് സ്വയം പറഞ്ഞു. എന്താണ് അവൻ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ലെങ്കിലും കിഷോർ ഒന്നും ചോദിച്ചില്ല. ആതിരയും.
കിഷോർ വളരെ സന്തുഷ്ടനായിരുന്നു. കാരണം കൂടുതൽ ദിവസങ്ങൾ എടുക്കും എന്തെങ്കിലും ഒരു ധാരണയിൽ എത്താൻ എന്ന് കരുതിയ കാര്യങ്ങളാണ് കൃത്യമായി അനാവരണം ചെയ്യപ്പെട്ടത്. അയാൾക്ക് അവർ രണ്ടുപേരോടും മതിപ്പു തോന്നി. തനിക്ക് തെറ്റുപറ്റിയിട്ടില്ല എന്ന ആത്മവിശ്വാസം കിഷോറിനെ സന്തുഷ്ടനാക്കി. അല്ലെങ്കിലും, വാഹിദിന്റെ കഴിവിൽ തനിക്ക് സംശയം ഒട്ടുമില്ലല്ലോ.!
“നൂറ ഇപ്പൊ വിളിയൊന്നും ഇല്ലേ. എങ്ങനിരിക്കുന്നു അവൾ.?” കിഷോർ വാഹിദിന്റെ വ്യക്തിപരമായ വിഷയങ്ങളിലേക്ക് കടന്നു. വാഹിദിന്റെ ചുണ്ടിൽ കള്ളച്ചിരി വന്നുപോയി. ആതിര രണ്ടുപേരെയും മാറിമാറി നോക്കി.

ആതിരയെ ഇതിലെ നായിക ആയിട്ടാണ് കണ്ടത്
എന്നാൽ ഈ പാർട്ടിൽ അവളുടെ ദേഹത്ത് സുര മോശമായി സ്പർശിച്ചിട്ടും പ്രതികരിക്കാതെ അവളും വാഹിദും നിന്നത് കണ്ടപ്പൊ ഫുൾ മൂഡും പോയി.
മുന്നത്തെ രണ്ട് കഥകളിലെ പോലെ ഈ കഥയിലെങ്കിലും ഉണ്ടാകില്ല എന്നാണ് കരുതിയത്. എന്നാൽ ഇതിലും അത് തന്നെ ആവർത്തിക്കുന്നു
വാഹിദ് എന്റെ എല്ലാ പ്രധാന കഥകളിലെയും ഹീറോ ആണ്. ഏതെങ്കിലും സാഹചര്യം കൊണ്ട് new സ്റ്റോറി വരുമ്പോൾ മാത്രമേ പുതിയ ഹീറോ ഉണ്ടാവുകയുള്ളു. സോ, നമ്മുടെ വാഹിദിന് പല കഥകളിലും പലരേയും face ചെയ്യേണ്ടി വരും.മൂടൽമഞ്ഞിന്റെ last സീസൺ ആണ്.ഇതോട് കൂടി വാഹിദ് ഫ്രീയാവും. 🥰🥰❤️
വാഹിദ് ഉറക്കം കെടുത്തുന്നു ആണിന്റെ അപാര സൗന്ദര്യം. ആ കട്ട കരുത്തുറ്റ രൂപം മനസ്സിൽ നിന്നു മായുന്നില്ല.
വളരെ സന്തോഷം. കഥാപാത്രങ്ങൾ മനസ്സിൽ തെളിയുന്നുണ്ടെങ്കിൽ, എന്റെ എഴുത്ത് നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ട് എന്നല്ലേ അർത്ഥം. ഒരുപാട് നന്ദി.❤️🥰
ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ എഴുത്ത്. പ്രത്യേകിച്ച് വാഹിദിന്റെ ആൺ സൗന്ദര്യം വർണ്ണിക്കുന്നത്
super.. super.. super
പരീബ്രോ..🥰❤️
nice storty,ennu thudagi vazhikaan ,waiting for next part.
സന്തോഷം സഹോ. തുടക്കം മുതൽ വായിച്ചു കാണുമെന്നു കരുതുന്നു.🥰
സൂപ്പർ… സഹോ….
സരസുനെ കുറിച്ചുള്ള ഫ്ലാഷ് ബാക്ക്… കിടുക്കുന്നുണ്ട്….ന്നാലും വാസുകാരണവർ ന്തൊരു ചെറ്റയാണല്ലേ 🙄🙄🙄🤔🤔🤔
സുരേട്ടന്റെ കഥ പറച്ചിലിൽ മുങ്ങികിടക്കുകയാണ് ഞാനും…. ന്നാലും ഈ പാർട്ടിൽ സ്കോർ ചെയ്തത് കോരനാണ്….
ആതിര അവൾക്കു നാണമില്ലിയോ സുരേട്ടന്റെ ചെയ്തികളിൽ സുഖിച്ചിരിക്കാൻ… 😂😂😂മ്മടെ ചെക്കനെ വെറുപ്പിച്ചതല്ലിയോ… അനുഭവിക്കട്ടെ…..
ദുരൂഹതകൾ ഇനിയും അഴിക്കാനുണ്ട്…
തുടരൂ സഹോ…..
നന്ദുസ്….
my dear നന്ദുസ്..❤️😘
wow superb
onoode vegam kooduthal pages aY varane
thanqq ബെൻസീ.. നോക്കാം ❤️❤️
nannayitttund tto thudaruka
ചിത്രോ..🥰❤️❤️
🌹 waiting for next part.
adipoli 👏👏
Thnqqq 🥰❤️