“എല്ലാം അല്ല…” അവൻ ചിരിച്ചു.
“പക്ഷേ ചിലത് കേൾക്കാതെ ഇരിക്കാൻ പറ്റില്ല.”
അവർ വരാന്തയുടെ ചുവരിനരികിൽ നിന്നു. പുറത്ത് തണുത്ത കാറ്റ് പതുക്കെ വീശുന്നുണ്ടായിരുന്നു. കുറച്ച് നേരം സ്കൂൾ കാര്യങ്ങൾ, ക്ലാസുകൾ, സ്റ്റാഫ് റൂം തുറക്കാത്തത്, അങ്ങനെ സാധാരണ സംസാരങ്ങൾ പറഞ്ഞു നിന്നു.
പക്ഷേ മനുവിന്റെ മുഖത്ത് എന്തോ കുടുങ്ങി നിൽക്കുന്നുണ്ടെന്ന് മെഹറിന് തോന്നി.
“എന്താ?” അവൾ ചോദിച്ചു.
“ഇന്നലെ മുതൽ എന്തോ മനസ്സിൽ പിടിച്ച് നടക്കുന്നതുപോലെ തോന്നുന്നു.”
മനു മിണ്ടാതെ നിന്നു.
“ഇന്നലെ നീ പറഞ്ഞ കാര്യങ്ങൾ…” അവൻ പതുക്കെ തുടങ്ങി.
“അതെല്ലാം ഒരു തീ പോലെ മനസ്സിൽ കിടക്കുകയാണ്.”
മെഹർ അവനെ ശ്രദ്ധിച്ചു നോക്കി.
“ലക്ഷ്മിയുടെ സ്റ്റാറ്റസ് കൂടി കണ്ടതിനു ശേഷം…” അവൻ ചെറുതായി ചിരിക്കാൻ ശ്രമിച്ചു.
ഞാൻ ഇന്നലെ ആ കുട്ടികളെ കുറിച്ച് വേറൊരു കണ്ണുകൊണ്ട് ചിന്തിച്ചു പോയോ എന്ന്.”
മെഹർ അത് കേട്ട് മനുവിനെ ഒന്ന് നോക്കി….
അവൾ ചുവരിൽ ചാരി നിന്നു, അല്പം ലാഘവത്തോടെ പറഞ്ഞു.
“അതിൽ ഇത്ര വലിയ കാര്യമുണ്ടോ മനു?”
“കാര്യമില്ലേ?”
അവൻ അതിശയത്തോടെ നോക്കി.
“അവർ എന്റെ സ്റ്റുഡന്റ്സ് ആണ്.”
“അതിനെന്താ കുഴപ്പം?.”
മെഹർ ശാന്തമായി പറഞ്ഞു.
“പക്ഷേ ഒരാളുടെ സൗന്ദര്യം ശ്രദ്ധിക്കുന്നത് ഇത്ര വലിയ കാര്യമാണോ ?.
മനു മറുപടി പറയാതെ നിന്നു.
“നിനക്ക് അറിയാമോ,”
മെഹർ ഒരു ചെറിയ ചിരിയോടെ തുടർന്നു,
