“അച്ചാച്ചാ, എനിക്ക് ഉറക്കം വരുന്നു.” ജെസ്സി കണ്ണ് തിരുമ്മിക്കൊണ്ട് പറഞ്ഞു.
“എനിക്കും..!”
“എനിക്കും ഉറങ്ങണം.”
ഒടുവില്‍ പുറകില്‍ ഇരിക്കുന്ന നാലുപേരും ഉറങ്ങാൻ റെഡിയായി.
“എടി ജെസ്സി, ഈ സീറ്റ് എങ്ങനെയാ ബെഡ്ഡായി മാറ്റുന്നത്..?” റിഥി ജെസ്സിയോട് ചോദിച്ചു.
“ഞാൻ ചെയ്യുന്നത് നിങ്ങള്‍ നോക്കി പഠിക്ക്. അടുത്ത വട്ടം നിങ്ങള്‍ക്ക് ചെയ്യാലോ.” ജെസ്സി അവളുടെ ഫ്രണ്ട്സിനോട് പറഞ്ഞിട്ട്, സീറ്റിനെ ബെഡ്ഡായി മാറ്റാനുള്ള കണ്ട്രോള്‍ ബട്ടണുകളും, ചില ലിവറുകളും എങ്ങനെയാണ് അഡ്ജസ്റ്റ് ചെയ്യേണ്ടതെന്ന് പ്രാക്ടിക്കലായി ചെയ്തു കാണിച്ചു.
അങ്ങനെ രണ്ട് ലൈൻ സീറ്റും വലിയ ബെഡ്ഡായി മാറി. നാലു പേര്‍ക്ക് സുഖമായി കിടക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. കുറച്ച് അഡ്ജസ്റ്റ് ചെയ്യുകയാണെങ്കിൽ അഞ്ചു പേര്‍ക്ക് കിടക്കാനും കഴിയും.
“ആന്റി, ഈ ഫ്ലാസ്ക് മുന്നില്‍ കൊടുക്കു.” ജെസ്സി ആ മൂന്ന് ലിറ്റര്‍ ഫ്ലാസ്ക് എടുത്ത് ഷെഹിന ആന്റിയുടെ അടുത്തേക്ക് നീക്കി വച്ചു. “രാത്രി ഫുള്ളായി വണ്ടി ഓടിക്കുമ്പോ ഇടക്കിടക്ക് ഹെര്‍ബല്‍ ടീ കുടിക്കുന്നത് അച്ചാച്ചന്റെ ശീലമാണ്.”
ഉടനെ ഷെഹിന ആന്റി ആ ഫ്ലാസ്ക് എടുത്ത് മുന്നില്‍ സവിത ആന്റിക്ക് കൈമാറി.
“ഇത് എവിടെയാ വെക്കേണ്ടത്..” സവിത ആന്റി എന്നോട് ചോദിച്ചു. അപ്പൊ എന്റെ ലെഫ്റ്റ് സൈഡിൽ ഉണ്ടായിരുന്ന ബോക്സ് ഷേപ്പിന് മുകളില്‍ ഉണ്ടായിരുന്ന ബട്ടനിൽ ഞാൻ ഞെക്കി വിട്ടതും ആ ബോക്സിന്റെ മുകൾ ഭാഗം അടപ്പ് പോലെ പുറത്തേക്ക് തുറന്നു. അകത്ത് രണ്ട് ഫ്ലാസ്ക് വെക്കാനുള്ള സ്പേസ് ഉണ്ടായിരുന്നു.

പണിയാണേൽ ഇങ്ങനെ വേണം. ചൂടാക്കി ചൂടാക്കി ഒരു പരുവമാക്കി. ഒറ്റയടിക്കൊന്നും തീരത്തില്ല ഈ ഐറ്റം. Sweet
263 page ഇന്നേക്ക് ഒരു പുടി 🔥🔥🔥