പക്ഷേ ജീവിതം വളരെ പെട്ടെന്ന് practical ആയി മാറിപ്പോയി.
ജോലി.
Loan.
കുട്ടികൾ.
ഉത്തരവാദിത്വങ്ങൾ.
ആ തിരക്കുകൾക്കിടയിൽ സുരേഷ് പതിയെ ഒരു “provider” ആയി മാത്രം മാറി.
അദ്ദേഹത്തിന്റെ സ്നേഹം care ആയി ഉണ്ടായിരുന്നു… പക്ഷേ അതിൽ romance ഇല്ലായിരുന്നു.
സാമീപ്യം ഉണ്ടായിരുന്നു… പക്ഷേ അവളെ ആഴത്തിൽ സ്പർശിക്കുന്ന tenderness ഇല്ലായിരുന്നു.
ഒരുപാട് രാത്രികളിൽ സുരേഷ് അരികിൽ ഉറങ്ങുമ്പോഴും വിദ്യക്ക് താൻ ഒറ്റയ്ക്കാണെന്ന തോന്നൽ വന്നിട്ടുണ്ട്.
ആദ്യകാലത്ത് അവൾ ശ്രമിച്ചിരുന്നു.
സംസാരിക്കാൻ.
അടുത്തുവരാൻ.
അദ്ദേഹത്തിന്റെ ശ്രദ്ധ നേടാൻ.
പക്ഷേ ഓരോ തവണയും സുരേഷിന്റെ ക്ഷീണം, തിരക്ക്, practical mindset… അതൊക്കെയായി ആ ശ്രമങ്ങൾ പതിയെ അവസാനിച്ചു.
പിന്നീട് അവൾ തന്നെ മാറി.
നാല്പത് വയസ്സ് കഴിഞ്ഞ ശേഷമാണ് അത് കൂടുതൽ ശക്തമായി അവൾക്ക് അനുഭവപ്പെടാൻ തുടങ്ങിയത്.
അറിയാതെ മനസ്സിൽ ഉയരുന്ന ചില വികാരങ്ങൾ…
ആരോ ഒരാൾ തന്നെ വീണ്ടും ശ്രദ്ധിക്കണമെന്ന ആഗ്രഹം…
സ്ത്രീയായി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് തോന്നണമെന്ന അടങ്ങാത്ത ദാഹം…
അവയെല്ലാം വിദ്യ വർഷങ്ങളായി മനസ്സിന്റെ ഉള്ളിൽ പൂട്ടിയിട്ടിരുന്നു.
കാരണം ആ പ്രായത്തിൽ സ്ത്രീകളുടെ ആഗ്രഹങ്ങളെക്കുറിച്ച് ആരും സംസാരിക്കാറില്ല.
അവർക്കും loneliness ഉണ്ടാകാം, സ്നേഹം വേണമെന്നു തോന്നാം, ഒരാളുടെ കണ്ണിൽ മനോഹരിയായി കാണപ്പെടണം എന്ന് ആഗ്രഹിക്കാം എന്ന കാര്യങ്ങൾ സമൂഹം നിശബ്ദമായി മറച്ചുവെക്കും.

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu