പക്ഷേ സത്യം അതായിരുന്നു.
ജീവിതത്തിൽ ആദ്യമായി, മറ്റുള്ളവരുടെ approval കിട്ടിയാൽ മാത്രം സന്തോഷിക്കണം എന്ന ചിന്തയിൽ നിന്ന് അവൾ പതിയെ പുറത്തേക്ക് വരികയായിരുന്നു.
പ്രത്യേകിച്ച് സുരേഷിന്റെ കാര്യത്തിൽ.
മുമ്പൊക്കെ ഒരു ചെറിയ കാര്യത്തിനുപോലും അവൾ അദ്ദേഹത്തിന്റെ അഭിപ്രായം കാത്തിരിക്കും.
ഏത് saree വാങ്ങണം…
എവിടേക്ക് പോകണം…
എന്ത് ചെയ്യണം…
പക്ഷേ പലപ്പോഴും കിട്ടിയത് ഒരു തണുത്ത പ്രതികരണമോ, അല്ലെങ്കിൽ ശ്രദ്ധിക്കാതിരിപ്പോ ആയിരുന്നു.
പതിയെ പതിയെ വിദ്യ ഒരു കാര്യം മനസ്സിലാക്കി.
ചില ആളുകൾ നമ്മളെ സ്നേഹിച്ചേക്കാം…
പക്ഷേ അവർ നമ്മളെ “കാണണം” എന്നില്ല.
അപ്പോൾ ജീവിതം മുഴുവൻ അവരുടെ ശ്രദ്ധക്കായി കാത്തിരിക്കുമ്പോൾ, നമ്മളെത്തന്നെ നമുക്ക് നഷ്ടമാകാം.
അതിന് ശേഷം വിദ്യ ചെറിയ കാര്യങ്ങളിൽ സുരേഷിന്റെ അഭിപ്രായം ചോദിക്കുന്നത് കുറച്ചു.
ആദ്യം അത് guilt ആയി തോന്നി.
പിന്നീട്… ഒരു സ്വാതന്ത്ര്യം പോലെ.
───
Free ആയ ദിവസങ്ങളിൽ ഹൃതിക്കും വിദ്യയും പുറത്തുപോകുന്നത് പതിവായി.
Coffee shops.
Late evening drives.
ഒരു Sunday afternoon movie.
അതിൽ ഒരിക്കലും forced excitement ഉണ്ടായിരുന്നില്ല.
മറിച്ച്… ഏറെ നാളായി ഒരുമിച്ച് സംസാരിച്ചുവരുന്ന രണ്ട് ആളുകളുടെ comfortable companionship.
ഒരു ദിവസം സിനിമ കഴിഞ്ഞ് parking ലേക്ക് നടക്കുമ്പോൾ മഴ ചെറുതായി പെയ്യാൻ തുടങ്ങി.

“വിദ്യയും ഹൃദിയും ഇനി കഥയിലെ രണ്ട് പേരുകൾ മാത്രം അല്ല…
ചില രാത്രികളിൽ നെഞ്ചിൽ മഴയായി വീഴുന്ന രണ്ട് വികാരങ്ങളാണ്… 🌧️
ഇവരുടെ കഥ ഞാൻ ഇനി ആലോചിച്ച് എഴുതുന്നതല്ല…
മനസ്സിൽ മുഴുവൻ ജീവിച്ച് കഴിഞ്ഞ കഥയാണ് ഇത്.
ഇപ്പോൾ പേപ്പറിലേക്കും വാക്കുകളിലേക്കും പതിയാൻ മാത്രം ബാക്കി.
മുന്നോട്ട് വരാനുള്ള ഭാഗങ്ങളിൽ…
പ്രണയം മാത്രമല്ല…
കുറ്റബോധം ഉണ്ടാകും…
അകലം ഉണ്ടാകും…
ഒന്നിക്കാനുള്ള ഭ്രാന്തമായ ആഗ്രഹം ഉണ്ടാകും…
വിട്ടുകൊടുക്കാൻ കഴിയാത്ത ബന്ധങ്ങൾ ഉണ്ടാകും…
മഴ നനഞ്ഞ രാത്രികളും…
ഉറങ്ങാൻ അനുവദിക്കാത്ത ഓർമ്മകളും ഉണ്ടാകും…
ഇപ്പോൾ നിങ്ങൾ ഫീൽ ചെയ്തതിനെക്കാൾ ആഴത്തിൽ ഇവർ ഇനി ഹൃദയത്തിൽ കയറും എന്ന് ഞാൻ ഉറപ്പ് തരുന്നു… ❤️
അതുകൊണ്ട്…
വിദ്യയെയും ഹൃദിയെയും സ്നേഹിച്ചവർ,
ഇവരുടെ കൂടെ തന്നെ നിന്നോളൂ…
കാരണം അവരുടെ ഏറ്റവും മനോഹരമായ…
അതുപോലെ ഏറ്റവും വേദന നിറഞ്ഞ യാത്ര ഇനിയും തുടങ്ങാനിരിക്കുകയാണ്…” 🌿
സ്നേഹത്തോടെ
കണ്ണൻ സ്രാങ്ക്….. ♥️
brother, അടുത്ത ഭാഗം എന്നാണ്…. Still Waiting ✋
എന്റെ പൊന്നെ ആലോചിച്ചിട്ട് തന്നെ വയ്യ. pls വേഗം എന്റെ സ്രാങ്ക്.
wow love
പറയാൻ പറ്റുന്നതിനേക്കാൾ ഉപരി. ആദ്യമായി ഒറ്റയിരുപ്പിൽ തീർത്തു ഇനിയും കാത്തിരിക്കുന്നു
കുറെ നാൾ കൂടിയാണ് ഒരു കഥ ഒറ്റയിരിപ്പിൽ വായിക്കുന്നത്. What an awzm writer you are. ഒരു രക്ഷയുമില്ലാത്ത എഴുത്തു. സത്യം പറഞ്ഞ അസൂയ തോന്നി.
All the best bro❤️or sis❤️
ബ്യൂട്ടിഫുൾ സ്റ്റോറി. അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😍😍😍😍
മനോഹരമായ കഥ 👌👌👌 Brilliant writing 👍 ചില വരികളൊക്കെ മനസ്സിൽ സ്പർശിച്ചു. 😍😍😍 Next part Still waiting ✋
മനോഹരം👌👌👍
Kure naalinu sesham nalloru story vannu