ഞാനും എൻ്റെ അനിയത്തിയും [Jumailath] 28

“എവിടെ നോക്കട്ടെ” എന്നും പറഞ്ഞ് ചിന്നു ബൈക്കിൽ നിന്നിറങ്ങി എൻ്റെ ഷൂസഴിച്ച് കാൽ പാദത്തിൽ അമർത്തി നോക്കി.  “ഏട്ടാ… ആ ഫോണിൻ്റെ ഫ്ലാഷ് ഓണാക്ക്” എന്നവൾ പറഞ്ഞത് കേട്ട് ഞാൻ ഫ്ലാഷ് ഓണാക്കി. ചിന്നു കാൽപത്തിയിൽ അമർത്തുമ്പോൾ അവളുടെ വിരൽ താഴ്ന്ന് പോവുന്നു.
“ഇത് നല്ലോം നീര് വെച്ചിട്ടുണ്ടല്ലോ ഏട്ടാ. ഉളുക്കിയതാവും. എന്നിട്ടീ കാലും വെച്ചല്ലേ ആ നമ്രതയുടെ കൂടെ ഡാൻസ് കളിച്ചേ? ഏട്ടനിതെന്തിൻ്റെ സൂക്കേടേന്നു”?

“അതിന് അപ്പഴൊന്നും ഒരു കുഴപ്പോണ്ടേന്നില്ല”

“ഡാൻസ് കളിച്ചതോണ്ടാ ഇത്രേം നീര് വെച്ചേ”

ഞാൻ മറുത്തൊരക്ഷരം പറയാതെ മിണ്ടാതെ ഇരുന്നു. വെറുതെ ഓരോന്ന് പറഞ്ഞ് അവളെ പിരികയറ്റണ്ടെന്ന് തോന്നി. കാലിങ്ങനെ അനക്കാതെ വെക്കുമ്പോൾ വേദനയില്ല.

“ചിന്നൂ….. ഡീ….. എനിക്കീ കാലും വെച്ച് ഇനി ബൈക്കോടിക്കാൻ വയ്യ….”

“എനിക്കൊന്നും വയ്യ ഇതോടിക്കാൻ. ഇതിന് നല്ല കനണ്ട്. പിന്നെ ഏട്ടനൂല്ലേ? എനിക്ക് രണ്ടാളെ വെച്ച് പോവാനുള്ള ബാലൻസൊന്നൂല്ല”

“നീ സ്കൂട്ടിയില് രണ്ടും മൂന്നും ആളേം കൊണ്ടൊക്കെ പോവലുണ്ടല്ലോ”

“ഏട്ടനെപ്പോ കണ്ടു”?

“എന്നോടമ്മ പറഞ്ഞു. നീയും നിൻ്റെ കൂട്ടുകാരികളും കൂടി സിനിമക്ക് പോയ വിശേഷം. എം വി ഡിയുടെ എ ഐ ക്യാമറയിൽ കുടുങ്ങിയതും ഫൈനടച്ചതും ഒക്കെ. നീയതെന്താ എന്നോട് പറയാഞ്ഞെ”?

“ഏട്ടൻ കളിയാക്കൂന്ന് വിചാരിച്ചു”

“പിന്നെ കളിയാക്കാതെ? ക്യാമറ ഇല്ലാത്ത വേറെ എത്ര റോഡുകളുണ്ട് കോഴിക്കോട് ? എന്നിട്ടും കറക്റ്റ് ക്യാമറേൻ്റെ ചോട്ടിലൂടെ പോയിട്ടല്ലേ”?

“അതാ സമയത്ത് തിരക്ക് പിടിച്ച് പോയപ്പോ പറ്റിയതാ… ഇനി ഏട്ടനും കൂടി കളിയാക്കല്ലേ… അല്ലേ തന്നെ നാണോം കെട്ടു. ചീത്തേം കേട്ടു…”

The Author

Jumailath

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *