അതിജീവനം:26/11 [Hubby] 25

 

അയാൾ ആ താക്കോലുകളും ഫോണുകളും വാങ്ങി തന്റെ പോക്കറ്റിലിട്ടു. ആ നിമിഷം റിനുവിന്റെ മുഖത്തേക്ക് ഞാൻ നോക്കി. ആ മുഖത്ത് ഇപ്പോൾ ഭയം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ഒരു രാജ്യദ്രോഹിയായ തീവ്രവാദിയോടുള്ള ദേഷ്യം മാത്രമല്ല, മിനിറ്റുകൾക്ക് മുൻപ് ആ മുറിക്കുള്ളിലെ ഇരുട്ടിൽ വെച്ച് തന്നോട് അതിനീചമായി പെരുമാറിയ ഒരു വ്യക്തിയോടുള്ള കടുത്ത വെറുപ്പും അമർഷവും അവളുടെ കണ്ണുകളിൽ കത്തുന്നുണ്ടായിരുന്നു.

ഒരു വിജയഭാവത്തിൽ അട്ടഹസിച്ചു ചിരിച്ചു, റിനുവിന്റെ മുഖത്തേക്ക് തുറിച്ചുനോക്കിക്കൊണ്ട് അയാൾ പറഞ്ഞു: “അങ്ങനെ വേണം… കാര്യങ്ങൾ എളുപ്പമാക്കുന്നതാണ് എനിക്കും എന്നും ഇഷ്ടം.”

അയാളുടെ ആ സംസാരം കേട്ടപ്പോൾ റിനു മറുപടിയൊന്നും പറഞ്ഞില്ല. ഇഷ്ടമില്ലാത്ത പോലെ മുഖം തിരിച്ചു.

 

“നല്ല ക്ഷീണം… എനിക്കൊന്ന് കുളിക്കണം,” അയാൾ ഒരു പൈശാചികമായ ഭാവത്തോടെ മൂരിനിവർന്നുകൊണ്ട് പറഞ്ഞു.

 

​ആ വാക്കുകൾ കേട്ടപ്പോൾ ഞാനും റിനുവും നിസ്സംഗരായി അയാളെ നോക്കിനിൽക്കുക മാത്രം ചെയ്തു. ഞങ്ങളുടെ ഉള്ളിൽ ആ രാത്രിയുടെ ഭീകരത അത്രമേൽ പടർന്നിരുന്നു. വിശപ്പും ദാഹവും അടങ്ങിയപ്പോൾ അയാളിലെ മൃഗം കൂടുതൽ ഉന്മേഷവാനായതുപോലെ തോന്നി.

 

​അയാൾ റിനുവിന്റെ നേർക്ക് നോക്കി അധികാരത്തോടെ കല്പിച്ചു: “എനിക്ക് മാറ്റാൻ വസ്ത്രവും ഒരു തോർത്തുമുണ്ട് എടുത്തിട്ട് വാ!”

 

​റിനു ഒന്നും മിണ്ടാതെ, വെറുപ്പോടെ അയാളെ ഒന്ന് നോക്കി. ആ നോട്ടത്തിൽ അവൾ അനുഭവിച്ച സകല അപമാനത്തിന്റെയും കനൽ ഉണ്ടായിരുന്നു. എങ്കിലും, കുടുംബത്തിന്റെ സുരക്ഷയോർത്ത് അവൾ പതുക്കെ ബെഡ്‌റൂമിലേക്ക് നടന്നു.

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

Leave a Reply

Your email address will not be published. Required fields are marked *