കുറച്ചു സമയം കഴിഞ്ഞ്, ഷവർ അടയ്ക്കുന്ന ശബ്ദം കേട്ടു. കുളി കഴിഞ്ഞ്, പുതിയ മുണ്ടും ഉടുത്ത്, തോർത്ത് കൊണ്ട് തല തുവർത്തിക്കൊണ്ട് അയാൾ വളരെ ലാഘവത്തോടെ ഹാളിലേക്ക് നടന്നു വന്നു. അയാളുടെ തൊട്ടുപിന്നിൽ, അപമാനത്താൽ തലകുനിച്ച്, നനഞ്ഞ വസ്ത്രങ്ങളുമായി റിനുവും നടന്നു വരുന്നുണ്ടായിരുന്നു. അവൾക്ക് എന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിയുന്നില്ലായിരുന്നു.
അയാൾ നേരെ എന്റെ അരികിലേക്ക് വന്നു. കസേരയിൽ കെട്ടിയിടപ്പെട്ട എന്നെ നോക്കി ആ വികൃതമായ ചിരി ഒരിക്കൽ കൂടി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു:
ഞാൻ നിന്നെ കെട്ടിയിടുമ്പോൾ നീ വലിയ അനുസരണയോടെ ഇരുന്നു തന്നല്ലോ ഹാരിഫ്… നിന്റെ മനസ്സിൽ വലിയ പ്ലാനിങ് ആയിരുന്നു അല്ലേ?
അതുകേട്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി… ഒരു നിമിഷം ഞാൻ ചിന്തിച്ചു പോയി,,, ഇയാൾക്ക് മറ്റൊരാളുടെ മനസ്സ് വായിക്കാനുള്ള കഴിവ് കൂടി ഉണ്ടോ? അതോ അത്രമേൽ ആസൂത്രിതമായാണോ ഇവർ ഓരോ നീക്കവും നടത്തുന്നത്?
അയാൾ തന്റെ മുഷിഞ്ഞ വസ്ത്രങ്ങളിൽ നിന്നും ഫോണും താക്കോൽക്കൂട്ടവും കയ്യിലെടുത്തു. ആ വസ്ത്രങ്ങൾ റിനുവിന്റെ നേർക്ക് ചവിട്ടി നീക്കിക്കൊണ്ട് അയാൾ ആജ്ഞാപിച്ചു: “നാളെ ഇതെല്ലാം നല്ലതുപോലെ അലക്കി വൃത്തിയാക്കി വെക്കണം!”
പിന്നെ ഞങ്ങളെ രണ്ടുപേരെയും ഒന്ന് രൂക്ഷമായി നോക്കിയിട്ട് അയാൾ മുറിയിലേക്ക് പോയി. അയാൾ കൺവെട്ടത്ത് നിന്ന് മാറിയ ആ നിമിഷം ഞാൻ റിനുവിനോട് കണ്ണുകൾ കൊണ്ട് എന്റെ കെട്ടഴിക്കാൻ ആംഗ്യം കാണിച്ചു. അവൾ തിടുക്കത്തിൽ എന്റെ അടുത്തേക്ക് വന്നെങ്കിലും, ഇടയ്ക്ക് മുറിയിലേക്കും എന്റെ മുഖത്തേക്കും മാറിമാറി നോക്കി അവൾ സംശയിച്ചു നിന്നു. ഞാൻ ഒന്നുകൂടി നിർബന്ധപൂർവ്വം കണ്ണുകൾ കൊണ്ട് ആവശ്യപ്പെട്ടപ്പോൾ അവൾ സാവധാനം എന്റെ അരികിലേക്ക് നടന്നു വന്നു.
