അയാൾ സോഫയിലിരുന്ന് അവളുടെ ഓരോ ചലനവും ആസ്വദിക്കുകയായിരുന്നു. എന്റെ മുന്നിൽ വെച്ച് തന്നെ അയാൾ വീണ്ടും അവളെ തന്റെ നോട്ടം കൊണ്ട് പിച്ചിച്ചീന്തുന്നത് കാണുമ്പോൾ എന്റെ ഉള്ളം പുകയുന്നുണ്ടായിരുന്നു.
അല്പസമയത്തിനകം റിനു എന്റെ ഒരു മുണ്ടും തോർത്തും എടുത്തു കൊണ്ടുവന്നു. അവൾ അത് മേശപ്പുറത്തേക്ക് വെക്കാൻ തുനിഞ്ഞപ്പോൾ അയാൾ കൈനീട്ടി അത് വാങ്ങി. മുണ്ടും തോർത്തും വാങ്ങുന്നതിനിടയിൽ അയാൾ മനപ്പൂർവ്വം അവളുടെ വിരലുകളിൽ സ്പർശിച്ചു. റിനു പെട്ടെന്ന് കൈ വലിച്ചു മാറ്റി പിന്നോട്ട് മാറി നിന്നു.
”കുളിമുറി എവിടെയാ?” അയാൾ ചോദിച്ചു.
അടുക്കളയോട് ചേർന്നുള്ള ഭാഗത്തേക്ക് ഞാൻ വിരൽ ചൂണ്ടി…
അയാൾ ആദ്യം തോക്ക് കയ്യിലെടുത്തു,, പിന്നെ ഒരു നിമിഷം നിന്നു,, തോക്കുമായി കുളിക്കാൻ കയറാനാവില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു… പിന്നീട് അയാൾ ഞങ്ങളെ രണ്ടുപേരെയും രൂക്ഷമായി ഒന്ന് നോക്കി.
”ഇവിടെ ഇതുപോലൊരു മുണ്ടോ അല്ലെങ്കിൽ വല്ല കയറോ ഉണ്ടോ? ഉണ്ടെങ്കിൽ വേഗം എടുത്തു കൊണ്ടുവരൂ!”
റിനു അയാളുടെ മുഖത്തേക്ക് ദയനീയമായി നോക്കി. അയാളെ എതിർത്തു നിന്നിട്ട് കാര്യമില്ലെന്ന് ഇതിനോടകം അവൾക്ക് ബോധ്യപ്പെട്ടിരുന്നു. യാന്ത്രികമെന്നോണം അവൾ അകത്തെ മുറിയിലേക്ക് നടന്നു.
അവൾ തിരികെ വരുമ്പോഴേക്കും അയാൾ തന്റെ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചുമാറ്റിയിരുന്നു. ഒരു ബോക്സറിൽ മാത്രമായി നിൽക്കുന്ന അയാളുടെ ശരീരം കണ്ട് ഞാൻ പോലും അന്തംവിട്ടുപോയി. നല്ല ഉറച്ച പേശികളും വടിവൊത്ത ശരീരവും! അത്രയും പരീശീലനം സിദ്ധിച്ച ഒരു പോരാളിയുടെ ശരീരമായിരുന്നു അത്.ആ കായിബലം കണ്ടപ്പോൾ എന്റെയുള്ളിലെ ചെറിയൊരു ചെറുത്തുനിൽപ്പിന്റെ പ്രതീക്ഷ പോലും അസ്തമിച്ചു.
