കഴുത്തിലെ ആ ഇളം രോമങ്ങൾക്കിടയിൽ കുളിർമയുടെ നനവ് ബാക്കിനിന്നു.
തരുൺ നൽകിയ ആ സാരി അവളുടെ ഉടലിൽ ചേർന്നു കിടക്കുമ്പോൾ, അവൻ തന്നെ ആലിംഗനം ചെയ്തിരിക്കുന്നത് പോലെ അവൾക്ക് തോന്നി. അധരങ്ങളിൽ നേർത്ത ചുവപ്പ് പടർത്തി,
തരുണിന്റെ വരവിനായി അവൾ കാത്തു നിന്നു
ഫ്ലാറ്റിന്റെ പുറത്ത് ഒരു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടത്. ധ്വനിയുടെ നെഞ്ചിടിപ്പ് നിലച്ചുപോകുന്നതുപോലെ തോന്നി. അവൾ വാതിലിന് അരികിലേക്ക് നടന്നു. വിറയ്ക്കുന്ന കൈകളോടെ അവൾ വാതിൽ പതുക്കെ തുറന്നു.
പുറത്ത്, ഇരുട്ടിൽ തരുൺ നിൽക്കുന്നുണ്ടായിരുന്നു. അവന്റെ കയ്യിലെ ആ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല. പക്ഷേ അവന്റെ കണ്ണുകളിൽ ധ്വനിയെ കണ്ടപ്പോൾ വിരിഞ്ഞത് ഒരു വന്യമായ പ്രണയമായിരുന്നു.
താൻ സമ്മാനിച്ച സാരിയുടുത്തു നിൽക്കുന്ന ധ്വനിയെ കണ്ടതും തരുൺ ഒരു നിമിഷം സ്തംഭിച്ചുപോയി. അവന്റെ വാക്കുകൾ മുറിഞ്ഞു. അവൻ പതുക്കെ അകത്തേക്ക് കയറി വാതിലടച്ചു.
”ധ്വനി…” അവൻ മന്ത്രിച്ചു. അവന്റെ ശബ്ദത്തിൽ ആ പ്രണയത്തിന്റെ ചൂട് അലയടിച്ചു.
ആ മങ്ങിയ വെളിച്ചത്തിൽ, താൻ സമ്മാനിച്ച സാരിയിൽ കുളിച്ചുണർന്നു നിൽക്കുന്ന ധ്വനിയെ കണ്ടപ്പോൾ തരുൺ ശരിക്കും ഒരു ശില പോലെ നിശ്ചലനായിപ്പോയി. അവന്റെ കണ്ണുകൾ അവളുടെ നെറുകയിൽ തുടങ്ങി, നനവാർന്ന മുടിയിഴകളിലൂടെയും തെളിഞ്ഞുനിൽക്കുന്ന ബ്യൂട്ടിബോണിലൂടെയും പടർന്ന് ആ സാരിയുടെ മടക്കുകളിൽ ചെന്നുനിന്നു.
വാക്കുകൾ കൊണ്ട് വർണ്ണിച്ചതിനേക്കാൾ എത്രയോ മടങ്ങ് സുന്ദരിയാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന് അവൻ തിരിച്ചറിഞ്ഞു. ആ നിശബ്ദതയിൽ അവരുടെ ശ്വാസതാളം പോലും പരസ്പരം കേൾക്കാമായിരുന്നു. ഒടുവിൽ, ആ മൗനം ഭേദിച്ചുകൊണ്ട് ധ്വനി തന്നെ സംസാരിച്ചു.
ചുണ്ടിൽ വിരിഞ്ഞ ഒരു കള്ളച്ചിരിയോടെ, അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ ചോദിച്ചു:
“എന്താണ്… കണ്ടിട്ട് കൊതി തീർന്നില്ലേ?”
