ഞാനും എൻ്റെ അനിയത്തിയും [Jumailath] 22

“ഏട്ടാ… എന്താ അവര് പറഞ്ഞെ? കന്നഡയല്ലേ അത്”?

“കന്നഡ തന്നെ. അവര് ബാംഗ്ലൂര്കാരാ. ഒരു ഇൻ്റർനാഷനൽ റൈഡേർസ് ക്ലബുണ്ട്….”

“ക്ലബ്ബിൻ്റെ ചരിത്രം എന്തേലും ഒക്കെ ആയിക്കോട്ടെ… ബാക്കി പറ ഏട്ടാ”

അക്ഷമയോടെ ചിന്നു ഇടക്ക് കയറി.

“ബാക്കി ഒന്നൂല്ല. ആ റൈഡേർസ് ക്ലബ്ബിന് ബാംഗ്ലൂര് ഒരു ചാപ്റ്ററുണ്ട്. ആ ചാപ്റ്ററിലെ റൈഡേർസാ അവരൊക്കെ. കന്യാകുമാരിക്ക് പോവാണ് അവരിപ്പോ. അവര് പന്ത്രണ്ട് ആൾക്കാരാ.. ഇപ്പോ വന്ന് നമ്മളോട് സംസാരിച്ച് പോയില്ലേ ഒരാള്? അയാളാ ടീം ക്യാപ്റ്റൻ. ഒപ്പം റൈഡ് ചെയ്യുന്നത് ഭാര്യയാ…”

“അങ്ങട്ട് നോക്ക് ഏട്ടാ. അവരൊക്കെ അതാ ബൈക്ക് നിർത്തീട്ട് ഇങ്ങട്ട് വരണൂ”…

റോഡ് സൈഡിലെ മരത്തിന് ചുറ്റും ബൈക്ക് പാർക്ക് ചെയ്ത് വലിയ ബാഗുകളും പാത്രങ്ങളുമായി നിലാവിൽ കുന്നിറങ്ങുന്ന രൂപങ്ങൾ കണ്ടപ്പോൾ മരുഭൂമിയിലൂടെ നടന്നു പോവുന്ന ഒട്ടകങ്ങളെയാണ് ഓർമ്മ വന്നത്.

“അതാ ഞാൻ പറഞ്ഞ് വന്നത്. അവര് ക്യാംപ് ചെയ്യാൻ പറ്റിയ സ്ഥലം നോക്കി നടക്കേന്നു. ഈ ഫുഡും ക്യാംപ് ഫയറും ഒക്കെയായി ടെൻ്റൊക്കെ സെറ്റ് ചെയ്യാൻ പറ്റിയ സ്ഥലല്ലേ? അത്.  എൻ്റെ ആ വൾക്കൻ കണ്ടപ്പോ വന്നതാ.”

“ടെൻ്റുണ്ടാക്കണത് കാട്ടിലല്ലേ?  അല്ലെങ്കില് അത് പോലെത്തെ ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്ത്? ഇതീ കുന്നിൻ്റെ ചുറ്റും വീടുകളും കോട്ടേജുകളും ഒക്കെയല്ലേ”  ചിന്നു ചുറ്റും കണ്ണോടിച്ച് കൊണ്ട് പറഞ്ഞു.

“അവരുടെ ഒരു രീതി അതാവും. റൈഡിന് പോവുമ്പോ അങ്ങനെ ഒക്കെ വേണന്നാ. കാട്ടില് കൊണ്ട് പോയി ടെൻ്റ് കെട്ടീട്ട് ആന ചവിട്ടി കൊന്നാലോ”?

The Author

Jumailath

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *