അതിജീവനം:26/11 [Hubby] 17

ഞാൻ മറുപടിയൊന്നും കൊടുക്കാതെ നിശബ്ദനായി നിന്നപ്പോൾ, ഭക്ഷണം കഴിക്കുന്നതിനിടയിൽ പാത്രത്തിൽ നിന്നും കണ്ണെടുക്കാതെ തന്നെ അയാൾ വീണ്ടും ചോദിച്ചു. അയാളുടെ ശബ്ദത്തിൽ ഒരുതരം അക്ഷമ കലർന്നിരുന്നു. ഭക്ഷണം വായിലേക്ക് വെക്കുന്നതിനിടയിൽ അയാൾ എന്റെ മറുപടിക്കായി കാതോർത്തു.

 

അയാളുടെ ഓരോ ചോദ്യവും എന്റെ ഉള്ളിലെ ആത്മസംയമനത്തിന്റെ പരിധി ലംഘിക്കുന്നുണ്ടായിരുന്നു, എങ്കിലും കയ്യിലിരിക്കുന്ന കുഞ്ഞിന്റെ ശ്വാസം നിലയ്ക്കാതിരിക്കാൻ എനിക്ക് മറുപടി പറഞ്ഞേ തീരൂ എന്ന അവസ്ഥയായിരുന്നു.

 

“അഞ്ച്… അഞ്ച് വർഷമായി,” വല്ലാത്തൊരു ഭയത്തോടെ ഞാൻ മറുപടി കൊടുത്തു.

 

​അയാൾ ഭക്ഷണം കഴിക്കുന്നത് നിർത്തിയില്ലെങ്കിലും ആ മറുപടി കേട്ടതും ഒന്ന് മൂളി. എന്നിട്ട് അടുത്ത ചോദ്യം എറിഞ്ഞു: “നിങ്ങൾ ഈ മുംബൈ നിവാസികൾ തന്നെയാണോ?”

 

​”അല്ല, ഞങ്ങൾ കേരളത്തിലുള്ളവരാണ്,” എന്റെ ശബ്ദം അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.

 

​അതുകേട്ടതും അയാൾ തലയുയർത്തി എന്നെയും എന്റെ പിന്നിൽ ഒളിച്ചുനിൽക്കുന്ന റിനുവിനെയും ആകെമൊന്ന് നോക്കി. ഒരു വികൃത ചിരിയോടെ അയാൾ പറഞ്ഞു:

 

​”ഓ… അപ്പൊ മല്ലൂസ് ആണല്ലേ!”

 

​ആ വാക്കുകളിൽ ഒരുതരം പുച്ഛവും അതേസമയം എന്തോ ഒന്ന് ഉറപ്പിച്ച മട്ടിലുള്ള ഭാവവും പ്രകടമായിരുന്നു.

 

“എനിക്ക് മലയാളികളെ വളരെ ഇഷ്ടമാണ്…” അത്രയും പറഞ്ഞ് അയാൾ ഒന്ന് നിർത്തി.

 

അയാളുടെ ആ വാക്കുകൾ കേട്ടപ്പോൾ ഉള്ളിലെവിടെയോ ചെറിയൊരു ആശ്വാസം എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. ഒരുപക്ഷേ ഞങ്ങളോട് അല്പം ദയ കാണിച്ചാലോ എന്നൊരു പ്രതീക്ഷ.

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

Leave a Reply

Your email address will not be published. Required fields are marked *